ഹൈദരാബാദ്: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഒാർമകൾ തിരതല്ലിയ വേദിയിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി മകൻ ജഗൻ േമാഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ വിജയവാഡയിലെ ഇന്ദിരഗാന്ധി സ്റ്റേഡിയ ത്തിലെത്തിയ പതിനായിരങ്ങൾ ജഗന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യമുയർത്തിയപ്പോൾ, അമ്മ വൈ.എസ്. വിജയമ്മ കണ ്ണീർ തുടക്കുന്നുണ്ടായിരുന്നു.
തെരഞ്ഞെടുപ്പുവേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായ സാമൂഹിക ക്ഷേമ പെൻഷൻ തുക വർധന നടപ്പാക്കി സ്ഥാനാരോഹണ ചടങ്ങ് ജഗൻ സംസ്ഥാനത്തിെൻറ പുതു അധ്യായമാക്കി. വൃദ്ധർക്കും വിധവകൾക്കും നിരാ ലംബർക്കും നൽകുന്ന വൈ.എസ്.ആർ പെൻഷൻ 2000 രൂപയിൽനിന്നും ഘട്ടങ്ങളായി 3000 രൂപയാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്ര ചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ആദ്യഘട്ടമായി 250 രൂപയാണ് വർധിപ്പിച്ചത്.
2004ൽ ആന്ധ്ര മുഖ്യമന്ത ്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള ഉത്തരവിൽ ഒപ്പുവെച്ച വൈ.എസ്. രാജശേഖര റെ ഡ്ഡിയുടെ ഒാർമകളെ പുനരാനയിക്കുകയായിരുന്നു ജഗൻ. വരുംനാളുകളിൽ എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കുമെന്ന് ചട ങ്ങിനുശേഷം ജഗൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.23ന് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് നടത്തിയ പ്രസംഗത്തിൽ ആന്ധ്രയെ അഴിമതി മുക്തമാക്കുമെന്നും ആഗസ്റ്റ് 15ന് മുമ്പായി നാലു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജഗൻ പറഞ്ഞു.മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ ഒാഫിസിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയുള്ള ഉത്തരവിലും ജഗൻ വ്യാഴാഴ്ച ഒപ്പുവെച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സൗഹാർദം വിളിച്ചോതിയ ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, തമിഴ്നാട്ടിലെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ എന്നിവർ അതിഥികളായിരുന്നു. ചടങ്ങിനുശേഷം ഇരുവരും ഉച്ചഭക്ഷണത്തിനായി ജഗെൻറ കാറിൽ അദ്ദേഹത്തിെൻറ വസതിയിലേക്ക് ഒരുമിച്ച് യാത്രചെയ്തതും ശ്രദ്ധേയമായി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ജഗന് ആശംസകൾ നേർന്നു. സംസ്ഥാനത്തിന് മുഴുവൻ സഹകരണങ്ങളും മോദി വാഗ്ദാനം ചെയ്തു.
വിമാനത്തിന് അനുമതി ലഭിച്ചില്ല; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കാതെ ജഗനും കെ.സി.ആറും
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും പെങ്കടുത്തില്ല. ഇരുവരും യാത്രക്ക് നിശ്ചയിച്ച വിമാനത്തിന് ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നിഷേധിച്ചതാണ് കാരണം. നേരേത്ത ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് ഡി.ജി.സി.എ തീരുമാനിച്ചിരുന്നു. തുടർന്ന് രണ്ട് മുഖ്യമന്ത്രിമാരും യാത്ര റദ്ദാക്കുകയായിരുന്നു.
വൈ.എസ്. ജഗൻമോഹൻ റെഡ്ഡി
ആന്ധ്ര നിയമസഭയിൽ 175ൽ 151 സീറ്റും ലോക്സഭ തെരഞ്ഞെടുപ്പിൽ 25ൽ 22ഉം നേടിയാണ് ജഗൻ എന്ന് എല്ലാവരും വിളിക്കുന്ന ജഗൻേമാഹൻ റെഡ്ഡി ‘ബാഹുബലി’ യായി അധികാരത്തിൽ തിരിച്ചുവരുന്നത്. 2009ൽ തെൻറ പിതാവും അന്നത്തെ ആന്ധ്രപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി എന്ന വൈ.എസ്.ആർ ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്ന സമയത്ത് 36കാരനായിരുന്നു ജഗൻ. കുടുംബത്തിെൻറ സിമൻറ് കച്ചവടവും ‘സാക്ഷി’ എന്ന പേരിൽ പത്രവും ചാനലും കൊണ്ടു നടക്കുകയായിരുന്നു അദ്ദേഹം.
പിതാവിെൻറ മരണശേഷം മുഖ്യമന്ത്രി പദം ആഗ്രഹിെച്ചങ്കിലും സോണിയ ഗാന്ധി അധ്യക്ഷയായ അന്നത്തെ കോൺഗ്രസ് നേതൃത്വം അതിന് സമ്മതിച്ചില്ല. പകരം കടപ്പ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിച്ചു. ജഗനെതിരെ അന്നത്തെ യു.പി.എ ഭരണകൂടം അഴിമതി വേട്ട തുടങ്ങിയതോടെ മനംമടുത്ത് 2010ൽ അമ്മ വിജയമ്മയുമൊത്ത് കോൺഗ്രസ് വിട്ടു. 2011ൽ വൈ.എസ്.ആർ കോൺഗ്രസ് എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. അന്നു തുടങ്ങിയ പോരാട്ടം 10 വർഷങ്ങൾക്കുശേഷം ഫലപ്രാപ്തിയിൽ എത്തിയതാണ് ഇപ്പോഴത്തെ അധികാരലബ്ധി. 1972 ഡിസംബർ 21ന് ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലാണ് ജനനം. ഭാര്യ വൈ.എസ്. ഭാരതി. മക്കൾ: ഹർസ റെഡ്ഡി, വർഷ റെഡ്ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.