'ബാബ കാ ധാബ' വിവാദത്തിൽ വഴിത്തിരിവ്​; മാനനഷ്​ടക്കേസ്​ കൊടുക്കുമെന്ന്​ യൂ ട്യൂബർ

പണം തട്ടിയെടുത്തെന്ന ബാബ കാ ധാബ ഉടമകളുടെ പരാതിക്കെതിരേ മാനനഷ്​ടക്കേസ്​ കൊടുക്കുമെന്ന്​ യൂ ട്യൂബർ ഗൗരവ് വാസൻ. ബാബ കാ ദാബയെ സഹായിക്കാനായി വീഡിയോയിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ്​ ഗൗരവിനെതിരേ പരാതി നൽകിയിരുന്നത്. ​എന്നാൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കോടതിയിൽ പോകുമെന്ന് ഗൗരവും പറയുന്നു.

ബാബ കാ ധാബയുടെ കഥ

മാളവ്യ നഗറിലെ ചെറിയ ചായക്കടയിൽനിന്ന്​ കിട്ടുന്ന വരുമാനം കൊണ്ടാണ്​ എൺപതുകാരനായ കാന്ത പ്രസാദും ഭാര്യയും കഷ്​ടിച്ച്​ ജീവിതം മു​ന്നോട്ടുകൊണ്ടുപോയിരുന്നത്​. 'ബാബാ കാ ധാബ' എന്നു പേരുള്ള കടയിലേക്ക്​ പക്ഷേ, ലോക്​ഡൗൺ കാലത്ത്​ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ്​ എത്തിയിരുന്നത്​. മഹാമാരിക്കാലത്ത്​ പുറത്തുനിന്ന്​ ഭക്ഷണം കഴിക്കു​ന്ന രീതി ആളുകൾ ഒഴിവാക്കിയപ്പോൾ കടയിൽ ആളുകയറാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു ഈ വയോധിക ദമ്പതികൾ.

ഒരു വിഡിയോയാണ്​ 'ബാബാ കാ ധാബ'യുടെ തലവര മാറ്റിയെഴുതിയത്​. ത​െൻറ ഇൻസ്​റ്റാഗ്രാം അക്കൗണ്ടിൽ ഗൗരവ്​ വാസൻ പോസ്​റ്റ്​ ചെയ്​ത വിഡിയോ ആയിരുന്നു അത്​. ഭക്ഷണം കഴിക്കാൻ ആരും വരാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ കാന്തപ്രസാദി​െൻറ കണ്ണീരായിരുന്നു ആ വിഡിയോയുടെ ഉള്ളടക്കം. '80കാരായ ഈ ദമ്പതികൾ ഒന്നാന്തരം മട്ടർ പനീറാണ്​ വിൽക്കുന്നത്​. ഇവർക്ക്​ നമ്മുടെ സഹായം ആവശ്യമാണ്​' എന്ന അടിക്കുറിപ്പോടെ വാസൻ പങ്കു​വെച്ച വിഡിയോ വൈറലായി. നടിമാരായ സ്വര ഭാസ്​കറും രവീണ ടണ്ടനും അടക്കമുള്ളവർ ഇത്​ ​െഷയർ ചെയ്​തു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും 'ബാബാ കാ ധാബ' ട്രെൻഡിങ്ങായി.

തർക്കം, വിവാദം

ബാബ കാ ധാബയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ലഭിച്ച പണം മുഴുവൻ ഗൗരവ്​ തന്നില്ലെന്ന് ആരോപിച്ച് കാന്ത പ്രസാദ് ഒക്ടോബർ 31 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മുഴുവൻ പണവും നൽകിയെന്നും സംഭവത്തിൽ മാനനഷ്​ടക്കേസ്​ കൊടുക്കുമെന്നുമാണ്​ ഗൗരവ്​ പറയുന്നത്​. വാർത്ത പ്രചരിപ്പിച്ച ഒരുകൂട്ടം യു ട്യൂബർമാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ വാസൻ തീരുമാനിച്ചിട്ടുണ്ട്​.

'ചില വ്യക്തികൾ തെളിവില്ലാതെ എ​ന്നെ അപകീർത്തിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി എനിക്കെതിരേ തെറ്റായ പ്രചാരണം നടത്തി. ഞാൻ അവർക്കെതിരെ നിയമനടപടി സ്വീകരിക്കും'-ഗൗരവ്​ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന്​ മാൾവ്യാ നഗർ പോലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.