ചെന്നൈ: യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിനു പിന്നാലെ യുവാവിനെ സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ ജില്ലയിൽ കാട്ടൂര്‍ അകതിയൂർ പ്രദേശത്ത് താമസിക്കുന്ന കുമരേശനെയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പൊതുപ്രവര്‍ത്തകനാണ് കുമരേശൻ. സമീപത്തെ മദ്യ വിൽപന ശാലക്കെതിരെ ഇദ്ദേഹം ആളുകളെ കൂട്ടി സമരം ചെയ്തിരുന്നു. ഇതാണ് കൊലക്ക് കാരണമെന്ന് കരുതുന്നു.
കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരിലുള്ള ഭാര്യ വീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി ദാരുണമായി വെട്ടിക്കൊന്നത്.
യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. യുവതിക്കും വെട്ടേറ്റു. പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമരേശന്‍റെ മരണവിവരം അറിഞ്ഞു നാട്ടുകാര്‍ തിരുവാരൂര്‍–കുംഭകോണം ഹൈവേ ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.