യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വെച്ചു

ന്യൂഡൽഹി: യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിര്‍ എസ്. ഗഫാര്‍ രാജി വച്ചു. മുസ്ലീംലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ സാബിർ ഗഫാർ അംഗമാകും.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്നഅകല്‍ച്ചയാണ് രാജിയിലെത്തിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരം.

ബംഗാളിലെ ഫുര്‍ഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപികരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു സാബിർ ഗഫാർ. പക്ഷെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടാനായിരുന്നു നേതൃ്വത്തിന് താൽപര്യം. ഇതോടെയാണ് രാജിവെക്കാനും പുതിയ പാര്‍ട്ടിയില്‍ ചേരാനും സാബിര്‍ തീരുമാനിച്ചത്. 

Tags:    
News Summary - Youth league president sabir gafar resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.