മുസ്‌ലിം യൂത്ത് ലീഗ് ‘ഷാൻ എ മില്ലത്‘ ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ദേശീയ പ്രസിഡന്റ അഡ്വ. സർഫറാസ് അഹമ്മദ് പതാക ഉയർത്തുന്നു


യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനം ആഗ്രയിൽ തുടങ്ങി

ന്യൂഡൽഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രൗഢ തുടക്കം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ‘ഷാൻ എ മില്ലത്തി’ന് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് പതാക ഉയർത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്.

ആദ്യ സെഷനിൽ ഡൽഹി മൈൽസ് ടു സ്‌മൈൽ എൻ.ജി.ഒ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ആസിഫ് മുജ്തബ ക്ലാസ്സ് നയിച്ചു. വൈസ് പ്രസിഡന്റ് തൗസീഫ് ഹുസൈൻ റസ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ബാബു, നദീം അമരാവതി, ഷഹനാസ് ഹുസൈൻ, പി. ഇസ്മായിൽ തുടങ്ങിയവർ നിയന്ത്രിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി നന്ദിയും പറഞ്ഞു.

മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ അനിവാര്യത സംവാദത്തിൽ മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി സംബന്ധിച്ചു. സയ്യിദ് മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. അസ്ഹറുദ്ദീൻ ചൗധരി ഹരിയാന സ്വാഗതവും എം.എസ്.എഫ് ദേശീയ സെക്രട്ടറി മിർ ഷഹബാസ് ഹുസൈൻ ജാർഖണ്ഡ് നന്ദിയും പറഞ്ഞു.

സയ്യിദ് സിദ്ദീഖ് തങ്ങൾ, അഡ്വ. സലീം ഹുസൈൻ, ദഹറുദ്ദീൻ അസം, ഫൈസൽ ബാഫഖി തങ്ങൾ, കെ.എ മാഹിൻ പ്രസീഡിയം നിയന്ത്രിച്ചു. സി.കെ സുബൈർ, പി.കെ ഫിറോസ്, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു എന്നിവർ ഒരു പതിറ്റാണ്ട് നീണ്ട മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ യാത്രാനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.

മുസ്‍ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ് കൗസർ ഹയാത് ഖാൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ആസിഫ് അൻസാരി, അഡ്വ.ഫൈസൽ ബാബു, യു.പി സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് ഡോ.മതീൻ ഖാൻ, യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു തുടങ്ങിയവർ സംബന്ധിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി, ഭാരവഹികളായ സി.കെ.ശാക്കിർ, ആശിഖ് ചെലവൂർ, പി.പി അൻവർ സാദത്, അസ്ഹറുദ്ധീൻ ചൗധരി, സാജിദ് നടുവണ്ണൂർ, നജ്മ തബ്ഷീറ നേതൃത്വം നൽകി. 

Tags:    
News Summary - Youth League National Representative Conference begins in Agra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.