ഒറ്റപ്പാലം: അയേൺ ബട്ട് എന്ന ഓൺലൈൻ ബൈക്ക് ചലഞ്ചിനിടെ കർണാടകയിലെ ചിത്രദുർഗയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പാലപ്പുറം മീറ്റ്ന ‘സമത’യിൽ സുഗതെൻറ മകനും പാമ്പാടി നെഹ്‌റു കോളജ് അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മിഥുൻഘോഷ് (22) ആണ് മരിച്ചത്.
24 മണിക്കൂറിനകം 1624 കിലോ മീറ്റർ ബൈക്ക് ഓടിച്ചു ലക്ഷ്യം കൈവരിക്കാനുള്ള ഓൺലൈൻ ടാസ്ക്ക് ഏറ്റെടുത്ത മിഥുൻഘോഷ് ചൊവ്വാഴ്ച വൈകുന്നേരമാണ് യാത്രതിരിച്ചത്. ഹുബ്ലിയിലേക്കുള്ള സാഹസിക യാത്രക്കിടെയാണ് അപകടം. കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് പറയുന്നു. അപകട വിവരമറിഞ്ഞ് മിഥുെൻറ മുറി പരിശോധിച്ചപ്പോഴാണ് മകൻ അയേണ്‍ ബട്ട് അസോസിയേഷന്‍ എന്ന ബൈക്ക് റൈഡിങ് ഗെയിമിെൻറ ഇരയാണെന്ന് മാതാപിതാക്കൾ അറിയുന്നത്.
യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിെൻറ കിലോമീറ്റര്‍ റീഡിങും തിരിച്ചെത്തുമ്പോഴുള്ള റീഡിങും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണമെന്ന നിബന്ധന അനുസരിച്ചതിെൻറയും റൂട്ട് മാപ്പ് എടുത്തതിെൻറയും വിവരങ്ങൾ മുറിയിൽ നിന്ന് ലഭിച്ചതായാണ് വിവരം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് വീട്ടിലെത്തിക്കും. മാതാവ്: പ്രിയ (അകലൂർ സ്‌കൂൾ അധ്യാപിക). സഹോദരി: മിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.