Posted On
date_range Updated On
date_range പെരിയാർ ചിത്രത്തിന്മേൽ ചാണകം പതിച്ച ബി.ജെ.പി പ്രവർത്തകനെതിരെ കേസ്
ചെന്നൈ: സാമുഹിക പരിഷ്ക്കർത്താവായ പെരിയാർ ഇ.വി.രാമസാമിയുടെ ചിത്രത്തിന് ചെരുപ്പുമാലയണിയിച്ച് ചാണകം പതിച്ച് ഇതിെൻറ വീഡിയോ സാമുഹിക മാധ്യമങ്ങളിലിട്ട ബി.ജെ.പി പ്രവർത്തകെൻറ പേരിൽ ധർമപുരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അരൂർ സ്വദേശി കലൈ അരസൻ(24) ആണ് പ്രതി. ഇയാളെ പൊലീസ് തേടുന്നു. പെരിയാറിെൻറ ജൻമവാർഷികാഘോഷ പരിപാടികൾ സംസ്ഥാനമൊട്ടുക്കും കൊണ്ടാടവെയാണ് കലൈ അരസൻ വിവാദ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽനിന്ന് വീഡിയോ നീക്കിയതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.