'പരിഗണിക്കാൻ തയാറായില്ലെങ്കിൽ പാർട്ടി പിടിക്കാൻ യൂത്ത് കോൺഗ്രസ് തയാറാകും'

തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യുവ ചിന്തൻ ശിവിർ-രണ്ട് തൃശൂരിൽ നടന്നു. എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അല്ലാവരു ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മണ്ഡലം പ്രസിഡന്‍റുമാരായിരുന്നു പ്രതിനിധികൾ. യൂനിറ്റ് കമ്മിറ്റികൾ ശക്തിപ്പെടുത്തുന്ന സംഘടനപ്രവർത്തനം നടത്തണമെന്ന് കൃഷ്ണ അല്ലാവരു ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.

സഹകരണ ബാങ്കുകളിൽ വ്യക്തിതാൽപര്യങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടത്തുന്നയിടങ്ങളിൽ ഗൗരവകരമായ ഇടപെടൽ കോൺഗ്രസ് നടത്തണമെന്നും അതിന് പാർട്ടി തയാറാകുന്നില്ലെങ്കിൽ പരാതി പറയുന്നതിന് പകരം പാർട്ടി പിടിക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്ക് കരുത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായ ശ്രാവൺ റാവു, സി.ബി. പുഷ്പലത, വിദ്യ ബാലകൃഷ്ണൻ, പി.എൻ. വൈശാഖ്, കെ.എസ്. ശബരീനാഥ്, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, ജോബിൻ ജേക്കബ്, ഡി.സി.സി പ്രസിഡന്‍റ് ജോസ് വെള്ളൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - 'Youth Congress will be ready to take over the party if they are not ready to consider it'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.