ടിപ്പു സുൽത്താന്റെ ചിത്രത്തിൽ ചെരിപ്പുമാലയിട്ട യുവാവ് അറസ്റ്റിൽ

റായ്ച്ചൂർ: കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ ടിപ്പു സുൽത്താന്റെ പ്രതിമയിൽ ചെരിപ്പുമാല ചാർത്തിയ കേസിൽ പ്രതിയായ യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. മാൻവി താലൂക്കിലെ സിരിവാര ടൗൺ സ്വദേശി ആകാശ് തൽവാർ (23) ആണ് പിടിയിലായത്.

മൈസൂരു മുൻ ഭരണാധികാരി കൂടിയായ ടിപ്പു സുൽത്താന്റെ പ്രതിമയിൽ ജനുവരി 31നാണ് ചെരിപ്പ് മാല ചാർത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ അപലപിച്ച് നിരവധി പേർ ടിപ്പു സർക്കിളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സിരിവര​ പൊലീസ് കേസെടുത്തത്.

രണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആകാശ് തൽവാർ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് 

Tags:    
News Summary - Youth arrested after garlanding of Tipu Sultan statue with slippers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.