'രാഹുൽ ഗാന്ധിയുടെ വിഭജന രാഷ്​ട്രീയത്തെക്കുറിച്ച്​ രാജ്യത്തെ എല്ലാവർക്കും അറിയാം -യോഗി

ലഖ്​നൗ: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർ പ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയിൽ തനിക്ക്​ ഉത്തർ പ്രദേശിലെ അല്ല, ആന്ധ്ര പ്രദേശിലെ മാങ്ങയാണ്​ ഇഷ്​ടമെന്ന്​ രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ യോഗി രംഗത്തെത്തിയത്​.

''രാഹുൽ ഗാന്ധീ, നിങ്ങളുടെ രുചി വിഭജനവാദികളുടേതാണ്​. നിങ്ങളുടെ വിഭജന രാഷ്​​ട്രീയത്തെക്കുറിച്ച്​ രാജ്യത്തിന്​ നന്നായി അറിയാം.

ഈ ഭിന്നിപ്പിക്കൽ വളർത്തുന്നത്​ തങ്ങളുടെ രീതിയാണ്​. നിങ്ങൾ ഈ പഴ​ത്തെ പ്ര​ാദേശിക വാദത്തിന്‍റെ അഗ്​നി​യിലേക്ക്​ വലിച്ചെറിഞ്ഞിരിക്കുന്നു. പക്ഷേ കശ്​മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യക്ക്​ ഒരു രുചിയേ ഉള്ളൂ'' -യോഗി ട്വീറ്റ്​ ചെയ്​തു.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായാണ്​ തനിക്ക്​ ഉത്തർ പ്രദേശിലുള്ള മാങ്ങയേക്കാൾ ഇഷ്​ടം ആന്ധ്രയിലേതാണെന്ന്​ രാഹുൽ പറഞ്ഞത്​. രാഹുലിന്‍റെ പ്രസ്​താവന തെക്ക്​-വടക്ക്​ പ്രശ്​നമാക്കിയാണ്​ ബി.ജെ.പി നേതാക്കൾ അവതരിപ്പിക്കുന്നത്​. 

Tags:    
News Summary - ‘Your taste is divisive’: Yogi Adityanath on Rahul Gandhi’s ‘I don’t like UP aam’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.