വാട്സ്ആപ്പിൽ പതിവായി അശ്ലീല സന്ദേശം; എ.ഐ.എ.ഡി.എം.കെ നേതാവിനെ വിളിച്ചുവരുത്തി ചൂലുകൊണ്ട് തല്ലി യുവതികൾ

ചെന്നൈ: വാട്സ്ആപ്പിൽ പതിവായി അശ്ലീല സന്ദേശമയച്ച എ.ഐ.എ.ഡി.എം.കെ നേതാവിനെ സഹികെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് യുവതികൾ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കി.

കാഞ്ചീപുരം കുന്ത്രത്തൂരിലെ എ.ഐ.എ.ഡി.എം.കെ ജോയിന്റ് സെക്രട്ടറി 60കാരനായ എം. പൊന്നമ്പലമാണ് യുവതികളെ ശല്യം ചെയ്തിരുന്നത്. ഇയാൾ വാടകക്ക് നൽകിയ വീട്ടിലായിരുന്നു സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികൾ താമസിച്ചിരുന്നത്. ഇയാൾ അപമര്യാദയായി പെരുമാറി തുടങ്ങിയതോടെ മൂന്നാഴ്ച മുമ്പ് ഇവർ വീടൊഴിഞ്ഞു. പക്ഷേ, തുടർന്നും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നു. ഇതോടെയാണ് യുവതികൾ ഇയാളെ കൈകാര്യം ചെയ്യാൻ തീരുമാനമെടുത്തത്.

തല്ലിയതിന് പിന്നാലെ ഇക്കാര്യം യുവതികൾ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി .ഐ.എ.ഡി.എം.കെ നേതാവിനെ അറസ്റ്റ് ചെയ്തു. കേസും വിവാദവുമായതോടെ പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കിയിട്ടുണ്ട്.

Tags:    
News Summary - Young women beat the AIADMK leader who sent obscene message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.