Posted On
date_range Updated On
date_range മദ്യലഹരിയിൽ യുവാവ് ഒാടിച്ച കാർ പാഞ്ഞു കയറി രണ്ടു മരണം
ന്യൂഡൽഹി: ഡൽഹിയിൽ മദ്യലഹരിയിൽ യുവാവ് ഒാടിച്ച കാർ ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവരിലേക്ക് പാഞ്ഞു കയറി രണ്ടു മരണം. രണ്ടു പേർക്ക് പരിക്കേറ്റു. നൂറ(50), ഷെയ്ല എന്നിവരാണ് മരിച്ചത്. മനോജ്(35), രാം സിങ്(55) എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
രജൗരി ഗാർഡൻ ഫ്ലൈ ഒാവറിനു സമീപം ഞായറാഴ്ച പുലർച്ച 4.30ഒാടെ ആയിരുന്നു സംഭവം. വാഹനം ഒാടിച്ച ദേവേഷ്(25)നെ സംഭവ സ്ഥലത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നു.
പശ്ചിം വിഹാർ എന്ന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്ക് സുഹൃത്തിനെ കാണാനായി പോവുകയായിരുന്നു താനെന്ന് ദേവേഷ് പൊലീസിനോട് പറഞ്ഞു. അമിത വേഗത്തിൽ വന്ന വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങുന്നവർക്കു മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.