ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ് രസിെൻറ കോട്ടയായ അമേത്തി സന്ദർശിക്കുന്നതിനിടെ മോദി നുണ പറഞ്ഞെന്നാണ് രാഹുലിെൻറ കുറ്റപ്പെടുത്തൽ. ത ാൻ തറക്കല്ലിട്ട് വർഷങ്ങളായി ഉത്പാദനം നടക്കുന്ന ആയുധ ഫാക്ടറിയെ സംബന്ധിച്ച് മോദി പറഞ്ഞ കാര്യങ്ങൾ നുണയാണെ ന്ന് രാഹുൽ ആരോപിച്ചു.
2010ൽ അമേത്തിയിൽ യുദ്ധസാമഗ്രികൾ നിർമിക്കുന്ന ഫാക്ടറിക്ക് തറക്കല്ലിട്ടത് ഞാനാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഫാക്ടറിയിൽ നിന്ന് ചെറു ആയുധങ്ങൾ നിർമിക്കുന്നുണ്ട്. ഇന്നലെ താങ്കൾ ഇവിടെ വന്നു. പതിവുപോലെ നുണ പറഞ്ഞു. ഇങ്ങനെ നുണപറയാൻ താങ്കൾക്ക് നാണമില്ലേ? -രാഹുൽ ട്വീറ്റ് ചെയ്തു.
തെൻറ സർക്കാറിെൻറ എല്ലാവർക്കും വികസനമെന്ന മുദ്രാവാക്യത്തിന് മികച്ച ഉദാഹരണമാണ് അമേത്തിയെന്നായിരുന്നു മോദിയുടെ പ്രസംഗം. ലോകത്തെ ആധുനിക തോക്കുകളായ എ.കെ-203 നിർമിക്കുന്നത് അമേത്തിയിലാണ്. ഇൗ റൈഫിളുകൾ അമേത്തി നിർമിതമെന്നാണ് അറിയപ്പെടുന്നത്. തീവ്രവാദികളും നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ ജവാൻമാർക്ക് ഇത് ഉപകാരപ്പെടുന്നു. അത് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ്. ഇത്ര ചെറിയ കാലം കൊണ്ട് ഇൗ സംരംഭം പൂർത്തിയായത് റഷ്യയുടെ സഹകരണം കൊണ്ടാണ്. എെൻറ സുഹൃത്ത് വ്ലാദിമർ പുടിനോട് നന്ദി അറിയിക്കുന്നു - എന്നായിരുന്നു ഞായറാഴ്ച അമേത്തി സന്ദർശനത്തിനിടെ മോദിയുടെ പ്രസംഗം.
നിങ്ങളുടെ എം.പി തറക്കല്ലിട്ടു. 2010ൽ തന്നെ പ്രവർത്തനം തുടങ്ങുമെന്നും പറഞ്ഞു. അന്ന് അവരുടെ സർക്കാറായിരുന്നു അധികാരത്തിൽ. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എന്തിനാണ് അത്തരമൊരാളെ വിശ്വസിക്കുന്നത്- മോദി ചോദിച്ചു.
ഇന്ത്യയും റഷ്യയും സംയുക്തമായി ആരംഭിച്ച റൈഫിൾ നിർമാണ സംരംഭത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരിക്കുന്നു. അമേത്തിയുടെ വികസനത്തെ കുറിച്ച് വ്യാകുലപ്പെട്ടിരുന്നവർ സമാധാനിക്കുക എന്ന് അമേത്തിയിൽ രാഹുലിനെതിരെ മത്സരിച്ചിരുന്ന സ്മൃതി ഇറാനിയും ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.