യു.പിയിലെ കോവിഡ്​ ദുരന്തങ്ങൾ ​?, യോഗിയോ വിമർശകരോ​ ശരി? വസ്​തുതാന്വേഷണം പറയുന്നത്​ ഇതാണ്​

വർധിച്ചുവരുന്ന കോവിഡ്​ കേസുകൾ കാരണം രാജ്യത്ത്​ ആരോഗ്യ അടിയന്തരാവസ്​ഥക്ക്​ സമാനമായ സാഹചര്യങ്ങളാണുള്ളത്​. ഇതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്​ ഇന്ത്യയിലെ ഏറ്റവുംവലിയ സംസ്​ഥാനമായ ഉത്തർപ്രദേശാണ്​. ഒാക്​സിജൻ ക്ഷാമവും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തതയും യു.പിയെ ശ്വാസംമുട്ടിക്കുന്നതായാണ്​ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്​ ചെയ്യുന്നത്​. എന്നാൽ ഇൗ സന്ദർഭത്തിലും യു.പിയിൽ എല്ലാം ഭദ്രമാണെന്ന അവകാശവാദമാണ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘവും ഉയർത്തുന്നത്​. മറിച്ച്​ പറയുന്നവർക്കെതിരേ കരിനിയമങ്ങൾ ചുമത്താനും അവർ മടിക്കുന്നില്ല.


സംസ്​ഥാനത്തെ ആരോഗ്യസംവിധാനങ്ങളെപറ്റി പരാതി പറയുന്നവരുടെ സ്വത്തുക്കൾ പിടി​െച്ചടുക്കാനും രാജ്യദ്രോഹ കുറ്റം ചുമത്താനുമെല്ലാം ധൃഷ്​ടരായ ഭരണസംവിധാനമാണ്​ യു.പിയിലുള്ളത്​. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് മാധ്യമസ്​ഥാപനങ്ങളിലെ എഡിറ്റർമാരുമായി നടത്തിയ ആശയവിനിമയത്തിൽ സംസ്​ഥാനത്ത്​ 'ഓക്സിജ​െൻറ കുറവ് ഇല്ല'എന്ന് അവകാശപ്പെട്ടിരുന്നു. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒാക്​സിജൻ സുലഭമാണെന്നും യോഗി പറയുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ്​ യഥാർഥ പ്രശ്‌നമെന്നാണ്​ ആദിത്യനാഥി​െൻറ വാദം.

ഓക്​സിജൻ തടസത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുകയും 'അന്തരീക്ഷം വഷളാക്കാൻ' ശ്രമിക്കുകയും ചെയ്യുന്നവരുടെ സ്വത്ത് പിടിച്ചെടുക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്​. എന്നാൽ യു.പിയിൽ ആരോഗ്യരംഗത്ത്​ പണിയെടുക്കുന്നവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത്​ ഇവിടെ കാര്യങ്ങൾ അത്ര പന്തിയല്ല എന്നുതന്നെയാണ്​.


എന്താണ്​ യു.പിയിലെ യാഥാർഥ്യം?

ഏപ്രിൽ 22 ലെ ഒരു റിപ്പോർട്ടിൽ ലഖ്‌നൗവിലെ ഒന്നിലധികം ആശുപത്രികൾ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണെന്ന്​ 'ദി ക്വിൻറ്'​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ലഖ്​നൗവിലെ മയോ ആശുപത്രിയിൽ ഒാക്​സിജൻ ക്ഷാമം രൂക്ഷമാണെന്ന്​ അധികൃതർ തന്നെ അന്ന്​ വെളിപ്പെടുത്തിയിരുന്നു. മേക്ക്​ വെൽ എന്ന ആശുപത്രി ഓക്​സിജൻ ഇല്ലാത്തതിനാൽ രോഗികളോട് മറ്റ് ആശുപത്രികളിലേക്ക്​ ​പൊയ്​ക്കൊള്ളാൻ ഒൗദ്യോഗികമായിത​ന്നെ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 23ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ, ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കോവിഡ് രോഗിയുടെ കുടുംബത്തി​െൻറ കഥ ക്വിൻറ്​ തുറന്നുകാട്ടിയിട്ടുണ്ട്​. ത​െൻറ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓക്സിജൻ ലഭിച്ചില്ലെന്ന് സഞ്ജീവ് ബംഗ എന്നയാൾ അന്ന്​ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

ഏപ്രിൽ 27ന് വാർത്താ വെബ്‌സൈറ്റായ സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് കിഴക്കൻ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഓക്സിജൻ ക്ഷാമം രേഖപ്പെടുത്തുന്നുണ്ട്​. പ്രദേശത്തെ സാമൂഹിക പ്രവർത്തകനെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പ്രദേശത്തെ മിക്ക കുടുംബങ്ങൾക്കും ഒരേ കഥയാണ്​ പറയാനുള്ളതെന്ന്​ ക​െണ്ടത്തി. ആളുകൾക്ക്​ പനി വരുന്നു, തുടർന്ന് അവർ ശ്വാസോച്ഛ്വാസം നടത്തുന്നതിന്​ ബുദ്ധിമുട്ടിലാകുന്നു. പക്ഷേ ഓക്സിജൻ അവർക്ക്​ ലഭിക്കുന്നേ ഇല്ല. ഓക്സിജൻ ലഭിക്കാത്തതിനാൽ മരണമടഞ്ഞവരും പ്രദേശത്ത്​ ഉണ്ടായിരുന്നു.

വ്യത്യസ്​ത റിപ്പോർട്ടുകൾ, ഒരേ കഥകൾ

പൊതു, സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം ഗുരുതര രോഗികളെ എങ്ങിനെ ബാധിക്കുന്നുവെന്ന് യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നുണ്ട്​.

ഇന്ത്യാ ടുഡേയുടെ ഒരു റിപ്പോർട്ട് പ്രകാരം (ഏപ്രിൽ 28) 7-8 കോവിഡ് രോഗികൾ ആഗ്രയിലെ 'പരാസ്' ആശുപത്രിയിൽ കിടക്കകളുടെ കുറവുമൂലവും മെഡിക്കൽ ഓക്സിജൻ ലഭിക്കാതേയും മരിച്ചിട്ടുണ്ട്​.

ഏപ്രിൽ 24ന് 'ദി ഹിന്ദു'വിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ബർഹൽഗഞ്ചിലെ ദുർഗവതി ഹോസ്പിറ്റൽ രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്​ കാരണം രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്തതാണ്​. സ്റ്റോക്ക് നിറയ്ക്കാൻ കാലതാമസമുണ്ടായതിനാൽ ഒാക്​സിജൻ സപ്ലേയുടെ വേഗത കുറച്ചുവച്ചതുകാരണം രോഗികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

മറ്റൊരു വാർത്തയിൽ, കാൺപുർ നഗറിലെ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്​ 'ത​െൻറ ആശുപത്രിയിൽ ഒരിക്കലും ഓക്സിജൻ തീർന്നുപോയിട്ടില്ലെങ്കിലും, സിലിണ്ടറുകളിൽ 15 മിനിറ്റ് വൈകിയാൽ പ്രശ്നങ്ങൾ ഉണ്ടാകാറു​െണ്ടന്നാണ്​.

എൻ‌ഡി‌ടി‌വിയുടെ മറ്റൊരു റിപ്പോർട്ട് പ്രകാരം മീററ്റിലെ രണ്ട് ആശുപത്രികളിൽ ഏഴ് രോഗികൾ മരിച്ചത്​ ഓക്സിജൻ ക്ഷാമം കാരണമാണ്​. ആനന്ദ് ആശുപത്രിയിൽ മൂന്നുപേരും കെ‌എം‌സി ആശുപത്രിയിൽ നാലുപേരുമാണ്​ ഇങ്ങിനെ മരിച്ചത്​. രണ്ട് ആശുപത്രികളിലേയും മുതിർന്ന ഡോക്ടർമാരെ ഉദ്ധരിച്ചായിരുന്നു അന്ന്​ വാർത്ത വന്നത്​.


ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും പറയുന്നത്​

ഉത്തർപ്രദേശിൽ ജോലി ചെയ്യുന്ന ഡോക്​ടർമാരുമായും വിദഗ്​ധരുമായും ബന്ധപ്പെട്ട ക്വിൻറ്​ ന്യൂസ്​ റിപ്പോർട്ടുചെയ്യുന്നത്​ ഞെട്ടിക്കുന്ന വസ്​തുതകളാണ്​. സ്​ഥിതിഗതികൾ അത്ര പന്തിയല്ലെന്നാണ്​ ആരോഗ്യ പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി പറയുന്നത്​. സർക്കാറി​നോടുള്ള ഭയവും അടിച്ചമർത്തലും കാരണമാണ്​ കാര്യങ്ങൾ തുറന്നുപറയാത്തതെന്നും​ അവർ വി​ശദീകരിക്കുന്നു. ആഗ്രയിലെ കോവിഡ് രോഗികളുടെ ദുരിതാശ്വാസത്തിനും സഹായത്തിനുമായി കുടുംബത്തോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന സാമൂഹിക പ്രവർത്തക പറഞ്ഞത്​ സ്ഥിതിഗതികൾ ഗുരുതരമാണെന്നും ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നുമാണ്​.

'ഒരിടത്തും ഓക്​സിജൻ ഇല്ല. മരണം സംഭവിക്കുമ്പോൾ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിക്കാറുണ്ട്​. ആഗ്രയിൽ ചെറിയ നഴ്സിംഗ് ഹോമുകളുണ്ട്. കൂടാതെ കുറച്ച് വലിയ ആശുപത്രികളുമുണ്ട്. ചെറിയ ആശുപത്രികളിൽ നിത്യവും തർക്കങ്ങളും വഴക്കുമാണ്​. രോഗികൾ വളരെ പ്രതീക്ഷയോടെയാണ് വരുന്നത്. പക്ഷേ ഓക്സിജ​ൻ ഇല്ലാത്തതിനാൽ ഡോക്ടർമാർക്ക്​ ഒന്നും ചെയ്യാനാകില്ല'-സാമൂഹിക പ്രവർത്തക പറയുന്നു. ആഗ്രയിലെ വിവിധ ആശുപത്രികളിൽ ഓക്​സിജൻ തീർന്നുപോകുമെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു. സംസ്ഥാനത്ത് പരിശോധന പര്യാപ്​തമല്ലെന്നും പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം വളരെ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് സർക്കാർ ദിനംപ്രതി നൽകുന്ന കണക്കുകൾ പ്രകാരം ഏപ്രിൽ 27 വരെ ആഗ്രയിൽ നാല് മരണങ്ങളും 438 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലും വലിയ നഗരമായ ആഗ്രയിലും സ്ഥിതി മോശമാണെന്ന് മറ്റൊരു കോവിഡ്​ ദുരിതാശ്വാസ സന്നദ്ധപ്രവർത്തകനും പറയുന്നു. 'എനിക്ക് എല്ലാ ദിവസവും ഓക്സിജനുമായി ബന്ധപ്പെട്ട 12-15 കോളുകൾ ലഭിക്കുന്നു. ലഖ്‌നൗവിലും ആഗ്രയിലും സ്ഥിതി മോശമാണ്. മരുന്നുകളുടെയും ഓക്സിജ​േൻറയും അഭാവം മൂലം ആളുകൾ മെഡിക്കൽ ഷോപ്പുകളിൽ കരയുന്നത് നിങ്ങൾക്ക് കാണാം. വ്യക്തികൾക്ക് ഓക്സിജൻ വിൽക്കുന്നത് സർക്കാർ നിരോധിച്ചതിനാൽ ആളുകൾ കരിഞ്ചന്തയിലേക്ക് തിരിയുകയാണ്.

വർധിച്ചുവരുന്ന കേസുകളുടെ വെളിച്ചത്തിൽ പൂഴ്ത്തിവയ്പ്പ് തടയുന്നതിന് ഓക്സിജൻ വാങ്ങുന്നതിനും സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിനും ഉത്തർപ്രദേശ് സർക്കാർ ഡോക്ടറുടെ കുറിപ്പ് നിർബന്ധമാക്കിയിട്ടുണ്ട്​. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം യഥാർത്ഥമാണെന്നും എല്ലാ ദിവസവും ആളുകളിൽ നിന്ന് ഒന്നിലധികം കോളുകൾ ലഭിക്കുന്നുണ്ടെന്നും ലഖ്‌നൗവിലെ പ്രശസ്തമായ ആശുപത്രിയിലെ മറ്റൊരു ജൂനിയർ ഡോക്ടർ പറയുന്നു. എന്നാൽ അപ്പോഴും യോഗി ആദിത്യനാഥും സംഗവും പറയുന്നത്​ യു.പിയിൽ എല്ലാം ഭദ്രമാണെന്നാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.