'വർഗീയ ചേരിതിരിവിന്​ ശ്രമിക്കുന്നു'; 'വിഭജന' പരാമർശത്തിൽ യോഗി​ക്ക്​ വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്​റ്റൻ

അമൃതസർ: പഞ്ചാബിൽ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച്​ രംഗത്തെത്തിയ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്​ മറുപടിയുമായി പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​. മാലേര്‍കോട്‌ല ജില്ല രൂപീകരിക്കാനുള്ള അമരീന്ദർ സിങ്ങിന്‍റെ തീരുമാനം വിഭജിപ്പിക്കുക എന്ന കോൺഗ്രസ്​ നയത്തി​െൻറ പ്രതിഫലനമാണെന്നായിരുന്നു ആദിത്യനാഥ് ട്വീറ്റ് ചെയ്തത്​. എന്നാൽ, 'ബി.ജെ.പിയുടെ വിഭജന നയങ്ങളുടെ ഭാഗമായി സമാധാനപരമായി മുന്നോട്ട്​ ​പോകുന്ന ഒരു സംസ്ഥാനത്ത്​ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് യോഗി നടത്തുന്നതെന്ന്'​ അമരീന്ദർ സിങ്​ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്. ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേര്‍കോട്‌ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

Tags:    
News Summary - Yogi Adityanaths Punjab District Remarks Amarinder Singhs reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.