വിഭജിച്ച് ഭരിക്കുക ലക്ഷ്യം, പഞ്ചാബിൽ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ യോഗി ആദിത്യനാഥ്

ലക്നോ: പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ വിഭജന നയത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നാണ് യോഗി ആദിത്യനാഥിന്‍റെ വാദം.

മാലേര്‍കോട്‌ല ജില്ല രൂപീകരിക്കാനുള്ള അമരീന്ദർ സിങ്ങിന്‍റെ തീരുമാനം വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്.

ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേര്‍കോട്‌ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

Tags:    
News Summary - Yogi Adityanath Slams Creation Of New Punjab District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.