അയോധ്യ: സരയൂ നദിക്കരയിൽ രാമന്‍റെ കൂറ്റൻ പ്രതിമ നിർമിക്കാൻ യോഗി സർക്കാർ ഒരുങ്ങുന്നു. അയോധ്യയിലെ തർക്ക സ്ഥലത്തിന് അടുത്താണ് 100 മീറ്ററോളം ഉയരത്തിൽ രാമന്‍റെ പ്രതിമ നിർമിക്കാൻ ഒരുങ്ങുന്നത്. അയോധ്യയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ നിർമാണം എന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിമ നിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിച്ചു വരികയാണ്. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിർദേശങ്ങളുണ്ട്. ഇന്തോനേഷ്യയിലെ ബാലിയിൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി ഇത്തരത്തിൽ നിരവധി നിർമിതികളും പ്രതിമകളും കാണാമെന്ന് യു.പിയിലെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് ചുമതല വഹിക്കുന്ന അവിനാശ് അശ്വതി പറഞ്ഞു.
അതേസമയം, ദീപാവലി ആഘോഷങ്ങൾക്കായി യോഗി ആദിത്യനാഥ് അടുത്ത ആഴ്ച അയോധ്യയിലെത്തും. യു.പി ഗവർണർ രാം നായിക്ക്, ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം, സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ എന്നിവരും ആഘോഷങ്ങളിൽ ങ്കെടുക്കുന്നുണ്ട്.
അയോധ്യയുടെ പ്രാധാന്യം വിസ്മരിക്കാൻ നമുക്ക് ആവില്ല. പല ഹിന്ദുക്കളും അയോധ്യയെ അവരുടെ വിശ്വാസത്തിന്‍റെ ഭാഗമായാണ് പരിഗണിക്കുന്നത്. ചോട്ടി ദീപാവലി ദിവസം അയോധ്യയിൽ ആഘോഷത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും യോഗി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.