ന്യൂഡൽഹി: ഗോരഖ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണത്തിൽ നാട് ഒന്നടങ്കം തേങ്ങുേമ്പാൾ കൃഷ്ണ ജന്മാഷ്ടമി കെേങ്കമമാക്കാൻ ആഹ്വാനംചെയ്ത് മുഖ്യമന്ത്രി ആദിത്യനാഥ് യോഗി. ഞായറാഴ്ച ഡി.ജി.പി സുൽഖാൻ സിങ്ങിന് അയച്ച വിജ്ഞാപനത്തിലാണ് നിർദേശം. ഇതനുസരിച്ച് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ് ഡി.ജി.പി സുൽഖാൻ സിങ്. സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവന പൂർവോപരി ഭംഗിയായി കൃഷ്ണ ജന്മാഷ്ടമി നടത്തണമെന്ന് നിർദേശിക്കുന്നു.
ഇൗ വിരോധാഭാസം ഒാരോരുത്തരുടെയും മാനസിക നിലയാണ് കാണിക്കുന്നതെന്നും എത്ര വലിയ ദുരന്തങ്ങളുണ്ടായാലും അവർ അങ്ങനെതന്നെ തുടരുമെന്നും ആം ആദ്മി പാർട്ടി വക്താവ് ൈവഭവ് മഹേശ്വരി സംഭവത്തോട് പ്രതികരിച്ചു. മറ്റു പാർട്ടികൾ സംഭവത്തെ ഗുരുതരമായി കണ്ടെങ്കിലും പ്രതികരിക്കാൻ വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.