ഗോരഖ്പൂർ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വികസനത്തിന് തടയിടുന്നുവെന്ന ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്, എസ്.പി, ബി.എസ്.പി എന്നീ പാർട്ടികൾ വികസനത്തെ കുറിച്ച് ചിന്തിക്കാതെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കലാപങ്ങളും ആൾക്കൂട്ട ആക്രമണങ്ങളുമെല്ലാം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തുടർക്കഥയായിരുന്നു. പാവങ്ങൾക്ക് അർഹതപ്പെട്ട റേഷനും പൊതുധനവും അവർ കവർന്നെടുക്കയായിരുണെന്നും യോഗി ഗോരഖ്പൂരിലെ തെരെഞ്ഞടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു.
അക്രമി സംഘങ്ങൾ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഭയത്തിൽ ജന്മാഷ്ടമി, ദുർഗാ പൂജ പോലുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. അക്രമികളെ ജയിലിലേക്കയച്ച ബി.ജെ.പി സർക്കാറാണ് സമാധാനപൂർവ്വം ഉത്സവങ്ങൾ ആഘോഷിക്കാനുള്ള ധൈര്യം നൽകിയത്. സംസ്ഥാനത്ത് സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ അറിയാൻ ഗോരഖ്പൂരിലെ പരിസരപ്രദേശങ്ങളിൽ നിന്നൊരു സെൽഫിെയടുത്താൽ മതിയെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.