യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ചിലർ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് യോഗി ട്വീറ്റിൽ പറഞ്ഞു. വീട്ടിലിരുന്ന് ജോലികൾ നിർവഹിക്കുന്നതായും യോഗി അറിയിച്ചു.

യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 18,021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിക്കുകയും ചെയ്തു. 

Tags:    
News Summary - Yogi Adityanath In Isolation After Officers Test Positive For Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.