വിഭജനത്തിൽ ഇന്ത്യയിൽ തുടർന്ന മുസ്​ലിംകൾ രാജ്യത്തിന്​ ഒരു ഗുണവും ചെയ്​തില്ല -യോഗി ആദിത്യനാഥ്

ഡൽഹി: വിഭജന കാലത്ത്​ ഇന്ത്യയിൽ ത​ുടർന്ന​​ മുസ്​ലിംകൾ രാജ്യത്തിന്​ ഒരു ഗുണവും ചെയ്​തില്ലെന്ന്​ ഉത്തർപ്രദേശ് ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്​ കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തല ത്തിൽ ബി.ബി.സിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ യോഗിയുടെ അഭിപ്രായ പ്രകടനം​.

‘അവർ വിഭജനത്തെ എതിർക്കണമായിരുന്നു. വിഭജനമാണ്​ പാക്കിസ്​താൻ എന്ന രാഷ്​ട്രത്തിന്‍റെ പിറവിക്ക്​ കാരണം. ഒരു പ്രത്യേക സമുദായത്തിലെ ഭീരുക്കളായ ആളുകൾ മെത്തയിൽ ഇരിക്കുകയും ഈ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ സ്​ത്രീകളെയും കുട്ടികളെയും പുറത്തേക്ക്​ വിടുകയുമാ​ണ്​.’

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്​. എന്നാൽ ശാഹീൻബാഗിലെ പ്രതിഷേധം സമാധാനപരമല്ല. പ്രദേശത്തെ താമസക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട്​ സൃഷ്​ടിക്കുകയാണ്​. ശാഹീൻബാഗിൽ പ്രതിഷേധിക്കുന്ന നൂറുകണക്കിന്​ സ്​ത്രീകൾക്കും കുട്ടികൾക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ബിരിയാണി വിളമ്പുക​യാണെന്നും അദ്ദേഹം അഭിമുഖത്തിൽ പരിഹസിച്ചു.

Tags:    
News Summary - Yogi Adityanath bbc interview-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.