മതം നോക്കിയല്ല കോവിഡ്​ ബാധിക്കുന്നത്​; എല്ലാവരും ഒന്നിച്ച്​ നിൽക്കണം -യോഗി

ലഖ്​നോ: കോവിഡ്​ 19 വൈറസ്​ ബാധക്കെതിരെ വൈവിധ്യങ്ങൾ മറന്ന്​ ഒന്നിക്കണമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്​. ലഖ്​നോവിൽ വിവിധ മതവിഭാഗങ്ങളിലെ 377 നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ്​ ആദിത്യനാഥിൻെറ പ്രസ്​താവന. എല്ലാ മതനേതാക്കളും സർക്കാറിനെ സഹായിക്കാൻ മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത​മോ, വിശ്വാസമോ, മുഖമോ നോക്കിയല്ല കോവിഡ്​ ബാധിക്കുന്നത്​. ഇപ്പോൾ കോവിഡിനെതിരെ നിൽക്കേണ്ട സമയമാണ്​. ജനങ്ങൾക്കിടയിൽ കോവിഡിനെ കുറിച്ച്​ ബോധവൽക്കരണം നടത്താൻ മതനേതാക്കൾ ​തയാറാവണം. മറ്റ്​ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ രോഗബാധ ഇന്ത്യയിൽ കുറവാണ്​. ഇ​ന്ത്യയിൽ രോഗബാധയുടെ രണ്ടാം ഘട്ടമാണ്​. ഇപ്പോൾ നിയന്ത്രിച്ചാൽ കുറേ ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും ആദിത്യനാഥ്​ പറഞ്ഞു.

ഇന്ത്യയിൽ ഇതുവരെ 4,067 പേർക്കാണ്​ കോവിഡ്​ ബാധിച്ചിരിക്കുന്നത്​. 109 പേർ രോഗം ബാധിച്ച്​ മരിച്ചു.

Tags:    
News Summary - Yogi adithyanath press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.