ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെ തോണ്ടിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വിടവാങ്ങൽ പ്രസംഗം. പൊതുബജറ്റിന്മേലുള്ള ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഗോരക്പുരിൽനിന്നുള്ള ലോക്സഭാംഗമായ ആദിത്യനാഥ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ലോക്സഭാംഗത്വം ഒഴിയുന്നതിന് മുമ്പുള്ള അവസാനത്തെ പ്രസംഗമായിരുന്ന അത്.
തനിക്ക് രാഹുൽ ഗാന്ധിയേക്കാൾ ഒരു വയസ്സ് കുറവാണ്. അഖിലേഷിനേക്കാൾ ഒരു വയസ്സ് കൂടുതലും. ഇരുവർക്കുമിടയിൽ നിൽക്കുന്നതിലാകാം ഇരുവരും ചേർന്ന മുന്നണിയെ തോൽപിച്ച് മുഖ്യമന്ത്രിയാകാനായത് ^ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി അംഗങ്ങൾ വലിയ കരഘോഷത്തോടെ സ്വീകരിച്ച തമാശ പക്ഷേ, കോൺഗ്രസിെൻറ സഭാ നേതാവ് മല്ലികാർജുൻ ഖാർഗയെ ചൊടിപ്പിച്ചു. മറുപടിയുമായി എഴുന്നേറ്റ ഖാർഗെ മുഖ്യമന്ത്രിസ്ഥാനത്തിെൻറ പദവിയുടെ മഹത്വമറിഞ്ഞ് പറയാനും പ്രവർത്തിക്കാനും സാധിക്കെട്ടയെന്ന് ആശംസിച്ചേതാടെ രാഹുലും അഖിലേഷുമായി ബന്ധപ്പെട്ട പരാമർശത്തിൽനിന്ന് ആദിത്യനാഥ് പിന്മാറി.
ഇൗ സമയം രാഹുൽ ഗാന്ധി സഭയിൽ ഹാജരുണ്ടായിരുന്നില്ല. തെൻറ ഭരണത്തിൽ യു.പിയിൽ വർഗീയ കലാപവും അഴിമതിയുമുണ്ടാകില്ലെന്നും എന്നാൽ, മറ്റു പലതും ഇല്ലാതാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. നരേന്ദ്ര മോദി ആഗോള മുഖമായി മാറി. മൂന്നുവർഷം കൊണ്ട് സാമ്പത്തിക രംഗത്ത് വലിയ കുതിപ്പ് ഇന്ത്യ നേടി. മോദിയുടെ പാത പിന്തുടർന്ന് ഉത്തർപ്രദേശിെന നയിക്കുമെന്നും പുതിയ യു.പി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.