സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ നിന്ന്
Posted On
date_range Updated On
date_range താടിയും തലയിൽ തൊപ്പിയും; മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനെ 20 പേർ ചേർന്ന് മർദിച്ചു
ഹൈദരാബാദ്: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിന് ട്രെയിനിൽ മർദനം. താടിയും തലയിൽ തൊപ്പിയും കണ്ടതിനെ തുടർന്ന് ഇരുപതോളം പേർ ചേർന്ന് മർദിച്ചതായി യുവാവ് പൊലീസിനോട് പറഞ്ഞു.
മുഹമ്മദ് ഇമ്രാനാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പൊലീസിനോട് പറയുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങലിൽ പ്രചരിച്ചു. വിഡിയോയിൽ 'അയാൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു, കൊല്ലാൻ ശ്രമിച്ചു എന്ന് ഇമ്രാൻ പറയുന്നുണ്ട്.
തന്‍റെ താടിയും തൊപ്പിയും കണ്ടാണ് ഉപദ്രവിച്ചതെന്നും ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്തിനും മർദനമേറ്റതായി ഇമ്രാൻ പറഞ്ഞു. ഹൈദരാബാദിലെ ഹഫീസ്പേട്ട് സ്റ്റേഷനിൽ മൻമാഡ് കാക്കിനട ഷിർദി എക്സ്പ്രസ് നിർത്തിയിട്ടിരിക്കെയാണ് ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.