ഈ ആമയെ കണ്ടിട്ടുണ്ടോ​? മഞ്ഞ നിറമുള്ള ആമ

ബലസോർ: ആമയെ കണ്ടിട്ടുണ്ടെങ്കിലും ഈ ആമയെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. മഞ്ഞ നിറത്തിലുള്ള ആമ. ഒഡിഷയിലെ ബലസോറിലെ ഒരു ഗ്രാമത്തിൽ ഞായറാഴ്​ചയാണ്​ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടത്​. ഗ്രാമവാസികൾക്ക്​ കൗതുകം തോന്നിയതോടെ വനം വകുപ്പിനെ അറിയിച്ചു. 

അപൂർവമായി മാത്രമേ​ മഞ്ഞ നിറത്തിലുള്ള ആമയെ കാണാനാകൂവെന്ന്​​ വന്യജീവി വകുപ്പിലെ മുതിർന്ന ​ഉദ്യോഗസ്​ഥരിൽ ഒരാൾ പറഞ്ഞു. ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്​. തോടുമാത്രം മഞ്ഞയായ ആമയെ കാണാറുണ്ടെങ്കിലു​ം ഇത്​ അപൂർവമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ സുശാന്ത്​ ശർമ​ മഞ്ഞ ആമയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള ആമയെ ആദ്യമായി കാണുകയാണെന്ന കമൻറുമായി നി​രവധിപേർ വിഡിയോ ഷെയർ ചെയ്​തു.

Tags:    
News Summary - Yellow Turtle Spotted In Odishas Balasore -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.