ബംഗളൂരു: മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ നാലാം തവണ മുഖ്യമന്ത്രിയാകു മ്പോൾ പേരിലെ അക്ഷരത്തിൽ മാറ്റം. സംഖ്യാശാസ്ത്രം അനുസരിച്ച് പേരിലെ ‘ഡി’ ഇംഗ്ലീഷ് അക്ഷരം മാറ്റി പകരം ‘െഎ’ എന്ന അക്ഷരമാണ് പേരിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശം ഉന്നയിച്ച് ഗവർണർക്ക് കൈമാറിയ കത്തിൽ ‘B.S. Yediyurappa’ എന്നാണ് എഴുതിയത്. ഇതുവരെ ‘B.S. Yeddyurappa’ എന്നാണ് എഴുതിയിരുന്നത്.
2007ലാണ് ജ്യേത്സ്യെൻറ നിർദേശപ്രകാരം പേരിലെ ‘ഐ’ എന്ന അക്ഷരം മാറ്റി ഡി ചേർക്കുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും 2007വരെ ഉപയോഗിച്ചിരുന്ന പഴയ പേരിലേക്ക് മടങ്ങിയിരിക്കുകയാണ് യെദിയൂരപ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.