ഗുർമീത് റാം റഹിം

റെക്കോഡ് പരോൾ! ബലാത്സംഗക്കേസ് പ്രതി ഗുർമീതിന് 15ാം തവണയും പരോൾ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തടവനുഭവിക്കുന്ന ദേരാ സച്ചാ സൗദാ വക്താവ് ഗുർമീത് റാം റഹിമിന് വീണ്ടും 40 ദിവസത്തെ പരോൾ. നിലവിൽ 20 വർഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട ഇയാൾ ഹരിയാനയിലെ സുനാരിയ ജയിലിൽ തടവിലാണ്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഗുർമീതിന് 40 ദിവസവും ഈ വർഷം ജനുവരിയിൽ 30 ദിവസവും പരോളും ഏപ്രിലിൽ 21 ദിവസവും പരോളും ലഭിച്ചരുന്നു. ഇതിനുപുറമെ ഡൽഹി നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല  തവണകളിലും പരോൾ നൽകിയിരുന്നു.

ബലാത്സംഗക്കുറ്റത്തിനു പുറമെ 16 വർഷം മുമ്പ് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുർമീതും മൂന്ന് അനുയായികളും 2019 മുതൽ ശിക്ഷ അനുഭവിച്ചു വരുന്നുണ്ട്. 2017ൽ ജയിലിലായതുമുതൽ 14 തവണയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. പുറത്തിറങ്ങുമ്പോഴെല്ലാം ഉത്തർപ്രദേശിലുള്ള ആശ്രമത്തിലാണ് തങ്ങാറുള്ളത്. ഗുർമീതിന് അടിക്കടി പരോൾ അനുവദിക്കുന്നതിനെതിരെ കടുത്ത വിമർശനം നില നിൽക്കുന്നുണ്ട്.

Tags:    
News Summary - Rape accused Gurmeet granted parole for 15th time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.