മദുറോയെ കൊണ്ടുവന്നത് പോലെ മോദി മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കണം -ഉവൈസി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതിയായ മസൂദ് അസറിനെ ട്രംപ് മദുറോയെ പിടികൂടിയപോലെ തടവിലാക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ട്രംപിന് മദുറോയെ പിടിക്കാൻ കഴിഞ്ഞെങ്കിൽ മോദിക്ക് മസൂദ് അസറി​നെ ഇന്ത്യയിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദുറോയെ യു.എസ് പ്രസിഡന്റ് പിടികൂടി അമേരിക്കയിലെത്തിച്ച വിവരം നമ്മളെല്ലാവരും കേട്ടു. യു.എസ് പ്രസിഡന്റിന് കഴിയുമെങ്കിൽ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയായ മസൂദ് അസറിനെ ഇന്ത്യയിലെത്തിക്കാനാവില്ലെയെന്ന് ഉവൈസി ചോദിച്ചു. പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് ലശ്കർ ഇ ത്വയിബയിൽ അംഗങ്ങളായ ഭീകരവാദികളെ ഇന്ത്യയിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച പുലർച്ചെ മ​ദു​റോ​യെ​യും ഭാ​ര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മ​ദു​റോ​യെ​യും ഭാ​ര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​നി​സ്വേ​ല തലസ്ഥാനമായ ക​റാ​ക്ക​സി​ൽ യു.​എ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ക​റാ​ക്ക​സി​ൽ നടന്ന ആ​ക്ര​മ​ണം അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്. ഏ​ഴി​ട​ത്ത് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​റു​ക​ൾ താ​ഴ്ന്ന് പ​റ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യുന്നു. പി​ന്നീ​ട്, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ​യും സൈ​ന്യ​ത്തെ​യും യു.​എ​സ് ആ​ക്ര​മി​ച്ചെ​ന്നും പ​ല​ ത​വ​ണ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും ക​റാ​ക്ക​സ് നി​വാ​സി​ക​ൾ മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - If Trump can, Modi should too: Owaisi wants Maduro-like capture of Masood Azhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.