ശബരിമല: പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെ വരെ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ വിശദീകരിക്കാൻ ഒന്നുമില്ല. എല്ലാം മുഖ്യമന്ത്രി വിശദീകരിച്ചതാണ്. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ചോദിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാകുന്ന, ജനങ്ങൾക്ക് ദുരിതം നൽകുന്ന ബി.െജ.പിയെ ബംഗാളിൽ അധികാരത്തിൽനിന്നും മാറ്റി നിർത്താനുള്ള നടപടി ഇടതുപക്ഷം സ്വീകരിക്കും. പിന്തുണ വേണോ എന്ന കാര്യം തീരുമാനിക്കേണ്ടത് തൃണമൂൽ കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Yechury says there is no difference of opinion in the party about Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.