കോൺഗ്രസുമായി ദേശീയതലത്തിൽ സഹകരണം ഉണ്ടാകില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: കോൺഗ്രസുമായി ദേശീയതലത്തിൽ സഹകരണം ഉണ്ടാകില്ലെന്ന് സി.പി.എം. ജനറൽ ​സെ​ക്രട്ടറി സീതറാം യെച്ചൂരി. പ്രത്യേക സാഹചര്യത്തിലാണ് ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ചത്. എന്നാൽ, ദേശീയതലത്തിൽ ഈ മോഡൽ നടപ്പാക്കില്ലെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസ് പങ്കാളത്തത്തോടെ സർക്കാരുണ്ടാക്കണോ എന്ന് ഫലം വന്നശേഷം തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അതേസമയം ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനായിരക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Yechury said that there will be no cooperation with the Congress at the national level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.