ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി, ദേശീയ വക്താവ്; പിന്നീട് മോദിയുടെ നിരന്തര വിമർശകൻ

വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി പ്രവർത്തിച്ച യശ്വന്ത് സിൻഹ, വാജ്പേയി യുഗത്തിനും എൽ.കെ. അദ്വാനിയുടെ കാലത്തിനും ശേഷം നരേന്ദ്ര മോദി പാർട്ടിയിൽ പിടിമുറുക്കിയ കാലത്താണ് ബി.ജെ.പിയുമായി അകലുന്നത്. പിന്നീട് മോദിയുടെ നിരന്തര വിമർശകനായി പാർട്ടി മുൻ ദേശീയ വക്താവ് മാറുന്ന കാഴ്ചയാണ് കണ്ടത്. 2002ൽ മോദിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നു എന്നുൾപ്പെടെ ബി.ജെ.പിയിലെ പല അണിയറ രഹസ്യങ്ങളും സിൻഹ പിന്നീട് പരസ്യമാക്കി.

ഗുജറാത്ത്​ കലാപത്തെ തുടർന്ന്​ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്തക്കാൻ വാജ്​പേയ്​ തീരുമാനിച്ചിരുന്നുവെന്നായിരുന്നു 2019ൽ സിൻഹ വെളിപ്പെടുത്തിയത്. ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോദി രാജിവെക്കണമെ ന്ന്​ വാജ്​പേയ്​ ആവശ്യപ്പെട്ടു. അദ്ദേഹം അതിന്​ തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്​പേയ്​ പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത്​ സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന്​ അദ്വാനി ഭീഷണി മുഴക്കി. ഇതാണ്​ തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോകാൻ വാജ്​പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത്​ സിൻഹ പറഞ്ഞിരുന്നു.



(എ.ബി. വാജ്പേയ്, യശ്വന്ത് സിൻഹ)

 

2016ൽ മോദി സർക്കാർ നോട്ട് നിരോധിച്ചപ്പോൾ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ രൂക്ഷ വിമർശനമുയർത്തിയിരുന്നു മുൻ കേന്ദ്ര ധനമന്ത്രിയായ സിൻഹ. ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട​പ​ടി​യെ മു​ഹ​മ്മ​ദ്​ ബി​ൻ തു​ഗ്ല​ക്കു​മാ​യി ഉ​പ​മിക്കുകയാണ് അദ്ദേഹം ചെയ്തത്. നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തിന്​ 3.75 ലക്ഷം കോടിയുടെ നഷ്​ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ബി​ഹാ​ർ രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലെ അ​ധി​കാ​ര ദ​ല്ലാ​ളാ​യി ഉ​യ​ർ​ന്ന ചരിത്രമാണ് സിൻഹയുടേത്. ബി​ഹാ​റി​ലെ കാ​യ​സ്​​ഥ​രു​ടെ താ​വ​ഴി​യി​ൽ 1937 ജൂ​ൺ 11ന്​ ​പ​ട്​​ന​യി​ലാ​ണ്​​ ജ​ന​നം. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മാ​സ്​​റ്റ​ർ ബി​രു​ദ​മെ​ടു​ത്ത ശേ​ഷം പ​ട്​​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നാ​യി. പി​ന്നീ​ട്​ സി​വി​ൽ സ​ർ​വി​സി​ലേ​ക്ക്​ തി​രി​ഞ്ഞു. 1960ൽ ​കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി സ​ന്താ​ൽ പ​ർ​ഗാ​ന​യി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി ത​ു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക​വൃ​ത്തി ജ​ർ​മ​നി​​യി​ലെ സ്​​ഥാ​ന​പ​തി ഉ​ദ്യോ​ഗ​വും ക​ട​ന്ന്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ങ്ങ​ൾ വ​രെ തു​ട​ർ​ന്നു.




 

ഇ​ന്ദ്ര​പ്ര​സ്​​ഥ​ത്തി​ലെ അ​ധി​കാ​ര​ത്തി​​െൻറ ഇ​ട​നാ​ഴി​ക​ക​ൾ പ​രി​ച​യി​ച്ച​തോ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​ക്ക​ളി​ച്ചു നോ​ക്കാ​മെ​ന്നാ​യി. അ​ങ്ങ​നെ 1984ൽ ​സി​വി​ൽ സ​ർ​വി​സി​ൽ​നി​ന്ന്​ വോ​ള​ൻ​റ​റി റി​ട്ട​യ​ർ​മ​െൻറ്​ വാ​ങ്ങി. വ​ല​തു​കാ​ൽ വെ​ച്ച്​ ഇ​റ​ങ്ങി​യ​ത്​ ജ​ന​ത പാ​ർ​ട്ടി​യി​ലേ​ക്ക്. ഉ​ന്ന​ത​സ്​​ഥാ​നീ​യ​നാ​യ അ​തി​ഥി​യെ ര​ണ്ടു കൊ​ല്ലം​കൊ​ണ്ട്​ പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ സീ​റ്റും കി​ട്ടി. ജ​ന​ത പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ ജ​ന​താ​ദ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ അ​വി​ടെ ജ​ന. സെ​ക്ര​ട്ട​റി​യാ​യി. അ​ങ്ങ​നെ വി.​പി. സി​ങ്​ ഗ​വ​ൺ​മ​െൻറി​നെ മ​റി​ച്ചി​ട്ട്​ രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​റി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യ​പ്പോ​ൾ ധ​ന​മ​ന്ത്രി സ്​​ഥാ​നം തേ​ടി​വ​ന്ന​ത്​ യ​ശ്വ​ന്ത്​ സി​ൻ​ഹ​യെ. പി​ന്നീ​ടൊ​രു മ​ല​ക്കം​മ​റി​ച്ചി​ലി​ൽ ബി.​ജെ.​പി​യി​ൽ. 1998ൽ ​വാ​ജ്​​പേ​യി മ​ന്ത്രി​സ​ഭ​യി​ൽ വീ​ണ്ടും മ​ന്ത്രി. വ​കു​പ്പ്​ ധ​നം ത​ന്നെ ചോ​ദി​ച്ച​പ്പോ​ൾ വാ​ജ്​​പേ​യി പൂ​ർ​ണ​വി​ശ്വാ​സ​ത്തോ​ടെ ഏ​ൽ​പി​ച്ചെ​ന്ന്​ ക​ഥാ​പു​രു​ഷ​ൻ. 2002ൽ ​വി​ദേ​ശ​മ​ന്ത്രി.



(നരേന്ദ്ര മോദിക്കൊപ്പം യശ്വന്ത് സിൻഹ)

 

എ​ന്നാ​ൽ, അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ല​മെ​ന്നു ക​രു​തി​പ്പോ​ന്ന ഹ​സാ​രി​ബാ​ഗി​ൽ പ​രാ​ജ​യം നു​ണ​ഞ്ഞു. തൊ​ട്ട​ടു​ത്ത വ​ർ​ഷം പാ​ർ​ട്ടി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ചു. അ​തു ക​ഴി​യു​േ​മ്പാ​ൾ പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​സ്​​ഥാ​നം. വർഷങ്ങൾ പിന്നിട്ടപ്പോൾ ബി.ജെ.പിയിലെ തിരുത്തൽവാദിയായി. കേന്ദ്രത്തിൽ അധികാരം ലഭിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ നിരന്തര വിമർശനങ്ങൾ തൊടുത്തു. മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ൽ പാർട്ടിവിട്ട് 2021ൽ തൃണമൂലിൽ ചേർന്നു. ഒടുവിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യസ്ഥാനാർഥിത്വം വരെയെത്തി നിൽക്കുന്ന രാഷ്ട്രീയ ജീവിതം.

വാ​യ​ന​യും എ​ഴു​ത്തും പൂ​ന്തോ​ട്ട പ​രി​പാ​ല​ന​വും ക​ഴി​ഞ്ഞാ​ൽ പി​ന്നെ യാ​ത്ര​യാ​ണ്​ ഹോ​ബി. വി​വി​ധ പ്ര​തി​നി​ധി​സം​ഘ​ങ്ങ​ളു​ടെ നേ​താ​വാ​യി ഇ​ന്ത്യ​ക്കു വേ​ണ്ടി നി​ര​വ​ധി ദൗ​ത്യ​ങ്ങ​ൾ ന​യി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​പ​ദ​വി​യി​ലി​രി​ക്കെ ന​ട​ത്തി​യ അ​ന്താ​രാ​ഷ്​​ട്ര ദൗ​ത്യ​ത്തി​​െൻറ പേ​രി​ൽ ഫ്ര​ഞ്ച്​ ഗ​വ​ൺ​മ​െൻറ്​ അ​ന്നാ​ട്ടി​ലെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Yashwant Sinha Presidential Candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.