രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടർമാരോട് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ എം.പിമാരോടും എം.എൽ.എമാരോടും തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് വോട്ടുചെയ്യണമെന്ന് അഭ്യർഥിച്ച് പ്രതിപ‍ക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. തെരഞ്ഞെടുപ്പുഫലം രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ എല്ലാ വോട്ടർമാരോടും അവരുടെ മനസിനെ കേൾക്കാൻ അഭ്യർഥിക്കുന്നു. ഇത് ഒരു രഹസ്യ ബാലറ്റാണ്, അവർ അവരുടെ വിവേചനാധികാരം ഉപയോഗിക്കുമെന്നും ജനാധിപത്യത്തെ രക്ഷിക്കാനായി എന്നെ തെരഞ്ഞെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'-യശ്വന്ത് സിൻഹ പറഞ്ഞു.

കുതിരക്കച്ചവടം നടക്കുന്നു എന്നാരോപിച്ച സിൻഹ തെരഞ്ഞെടുപ്പ് മത്സരത്തിൽ നടക്കുന്നത് 'പണത്തിന്‍റെ കളി'യാണന്നും പറഞ്ഞു. താൻ നടത്തുന്നത് കേവലം രാഷ്ട്രീയപോരാട്ടമല്ലെന്നും കേന്ദ്ര ഏജൻസികൾക്ക് എതിരെ കൂടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ഭരണകക്ഷിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Yashwant Sinha made a fervent appeal asking MPs and MLAs to vote using their discretion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.