കശ്മീര്‍: യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി

ശ്രീനഗര്‍: സംഘര്‍ഷഭരിതമായ കശ്മീരില്‍ പ്രശ്നപരിഹാരം തേടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ പൗരസമൂഹത്തിന്‍െറ  അഞ്ചംഗ പ്രതിനിധിസംഘം നടത്തിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ വിഘടനവാദി നേതാക്കളടക്കം നിരവധിപേരെ കാണുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ജനങ്ങളനുഭവിക്കുന്ന വേദനകള്‍ മനസ്സിലാക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് സിന്‍ഹ വാര്‍ത്താലേഖകരോട് പറഞ്ഞു. താഴ്വരയിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന്‍െറ പശ്ചാത്തലത്തില്‍ കര്‍മപരിപാടികള്‍ നിര്‍ദേശിക്കും.
പ്രതിനിധിസംഘത്തിന് ഒൗദ്യോഗിക പദവികളൊന്നും ഇല്ല. ഗവര്‍ണര്‍ എന്‍.എന്‍. വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. അതിനുമുമ്പ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ഭട്ട, കശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ തുടങ്ങിയവരെയും കണ്ടു -സിന്‍ഹ പറഞ്ഞു. 

Tags:    
News Summary - Yashwant Sinha-Led Civil Society Delegation winds up kashmir visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.