രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ തേടി പ്രധാനമന്ത്രിയെയും രാജ്നാഥ് സിങ്ങിനെയും വിളിച്ച് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരെ പ്രതിപക്ഷം രംഗത്തിറക്കിയ മുൻ ബി.ജെ.പി നേതാവ് കൂടിയായ യശ്വന്ത് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും വിളിച്ച് പിന്തുണ തേടി. തന്റെ പഴയ നേതാവ് എൽ.കെ അദ്വാനി, ഝാർഖണ്ഡ് മു​ഖ്യമന്ത്രി ഹേമ​ന്ത് സോറൻ എന്നിവരുമായും ഫോണിൽ സംസാരിച്ചു. ഝാർഖണ്ഡിൽ ഝാർഖണ്ഡ് മുക്തി മോർച്ച നൽകിയ പിന്തുണ വാഗ്ദാനം സോറനെ സിൻഹ ഓർമിപ്പിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയായി സിൻഹയെ പ്രഖ്യാപിക്കുമ്പോൾ പിന്തുണ നൽകാമെന്ന് സോറന്റെ കക്ഷിയായ ജെ.എം.എം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിലവിൽ എൻ.ഡി.​എ സ്ഥനാർഥിയെ പിന്തുണക്കാനാണ് പാർട്ടി തീരുമാനം. സോറന്റെ സ്വന്തം സന്താൽ സമുദായാംഗമാണ് എൻ.ഡി.എ സ്ഥാനാർഥിയായ മുർമു. ഇതാണ് ജെ.എം.എം നിലപാട് മാറ്റത്തിന് കാരണം.

സിൻഹ പ്രചാരണം നേരത്തെ തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും മുർമുവിന്റെ സ്ഥാനാർഥിത്വത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

പരമാവധി പേരുടെ പിന്തുണ ആർജിച്ച ശേഷം തിങ്കളാഴ്ചയോടെ നാമനിർദേശ പത്രിക സമർപിക്കാനാണ് സിൻഹയുടെ തീരുമാനം. 

Tags:    
News Summary - Yashwant Sinha Dials PM, Rajnath Singh For Support In Presidential Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.