ചെന്നൈ: മയക്കുമരുന്ന് കടത്തും ഉപയോഗവും വർധിക്കാൻ കാരണമായത് കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപടികൾമൂലമാണെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി ആരോപിച്ചു. മയക്കുമരുന്നിനെതിരായി തമിഴ്നാട് സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ നടപടികൾ കൊണ്ടുമാത്രം ഇത് ഫലപ്രദമായി തടയാനാവില്ല. കേന്ദ്രവും കർശന നടപടികൾ കൈക്കൊള്ളണം.
വിദേശ രാജ്യങ്ങളിൽനിന്ന് ഗുജറാത്ത് തുറമുഖം വഴിയാണ് രാജ്യത്തേക്ക് കൂടുതൽ മയക്കുമരുന്ന് കടത്ത് നടക്കുന്നത്. തുറമുഖങ്ങൾ സ്വകാര്യവത്കരിച്ച കേന്ദ്ര സർക്കാർ നടപടിയാണ് ഇതിന് മുഖ്യകാരണമായതെന്നും മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.