മോദിക്കെതിരായ ടൈം ലേഖനം: ലേഖകനെ കോൺ​ഗ്രസ്​ വക്​താവാക്കി ബി.ജെ.പി

ന്യൂഡൽഹി: ടൈം മാസകിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ ലേഖനമെഴുതിയ ആതിഷ്​ തസീറിനെ കോൺഗ്രസ്​ വക് ​താവായി ചിത്രീകരിച്ച്​ ബി.ജെ.പി. വിക്കീപിഡിയയിലാണ്​ തസീറിനെ ബി.ജെ.പി കോൺഗ്രസ്​ വക്​താവാക്കിയിരിക്കുന്നത്​. വിക്കീപിഡിയയിലെ വിവരങ്ങൾ മാറ്റാൻ പൊതുജനങ്ങൾക്കും സാധിക്കും. ഇൗ സംവിധാനം ഉപയോഗിച്ച്​ തസീറിൻെറ പ്രൊഫൈലിൽ കോൺഗ്രസിൻെറ പി.ആർ ഓഫീസറാണെന്ന്​ കൂട്ടിച്ചേർക്കുകയായിരുന്നു.

കോൺഗ്രസ്​ പി.ആർ ഓഫീസറായി തസീറിനെ ചിത്രീകരിക്കുന്ന ട്വീറ്റുകളും ബി.ജെ.പി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​. ചൗക്കീദാർ ശശാങ്ക്​ സിങ്​ എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ്​ ട്വീറ്റുകൾ ആദ്യം പ്രചരിച്ചത്​. പിന്നീട്​ ബി.ജെ.പി അനുകൂല മറ്റ്​ ട്വിറ്റർ അക്കൗണ്ടുകളും ഇത്​ ഏറ്റെടുക്കുകയായിരുന്നു. വിക്കീപിഡിയയിലെ തസീറിനെ കുറിച്ചുള്ള പേജിൻെറ സ്​ക്രീൻഷോട്ടാണ്​ പ്രധാനമായും പ്രചരിക്കുന്നത്​.

കഴിഞ്ഞ ദിവസമാണ്​ മോദിയെ ഇന്ത്യയുടെ വിഭജന നായകൻ എന്ന്​ ടൈം വിളിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ മോദിയെ വിമർശിക്കുന്ന ലേഖനം പുറത്ത്​ വന്നത്​.

Tags:    
News Summary - Writer Aatish Taseer’s Wikipedia page vandalised-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.