Posted On
date_range Updated On
date_range ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ചുമരണം
റോത്തക്: ഹരിയാനയിലെ റോത്തക് ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുമരണം. ഗുസ്തി പരിശീലകനും ഭാര്യയും മരിച്ചവരിൽ ഉൾപ്പെടും. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് റോത്തക്കിലെ അഖാരയിലാണ് സംഭവം.
പരിശീലകൻ മനോജ്, ഭാര്യ സാക്ഷി, മറ്റൊരു പരിശീലകൻ സതീഷ്, പ്രതീപ് ഫൗജി, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്‍റെ മൂന്നുവയസായ മകനും പരിക്കേറ്റവരിൽ ഉൾപ്പെടും.
പരിശീലകർ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിന് കാരണം. ഗുസ്തി പരിശീലകനായ സുഖ്വിന്ദർ സിങ്ങാണ് ഇവർക്കുനേരെ വെടിയുതിർത്തത്.
സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.