ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ നീളംകൂടിയ പ്ലാറ്റ്ഫോം. ലോകത്തിലെ ഏറ്റവും
നീളംകൂടിയ പ്ലാറ്റ്ഫോം
ബംഗളൂരു: ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം കർണാടകയിലെ ഹുബ്ബള്ളിയിലെ ശ്രീസിദ്ധരൂധ സ്വാമിജി സ്റ്റേഷനിൽ തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
1507 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പ്ലാറ്റ്ഫോം 20 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് അധികൃതർ പ്ലാറ്റ്ഫോമിനെ അംഗീകരിച്ചതായി റെയിൽവേ അറിയിച്ചു. സ്റ്റേഷന്റെ 550 മീറ്റർ നീളമുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോം നീളം കൂട്ടിയതോടെയാണ് റെക്കോഡ് സ്വന്തമാക്കിയത്.
ഹൊസപേട്ട് സ്റ്റേഷന്റെ ഹൊസപേട്ട്-ഹുബ്ബള്ളി-ടിനെയ്ഘട്ട് സെക്ഷൻ പാതയുടെ വൈദ്യുതീകരണം, സ്റ്റേഷന്റെ നവീകരണം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട് സിറ്റി പദ്ധതികളുടെ തറക്കല്ലിടലും മോദി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.