ഇമാൻ അഹമദി​െൻറ ഭാരം 140 കിലോ കുറഞ്ഞതായി ആശുപത്രി അധിക​ൃതർ

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഇൗജിപ്​ഷ്യൻ വനിത  ഇമാൻ അഹമദി​​െൻറ ഭാരം 140 കിലോ കുറഞ്ഞതായി ആശു​പത്രി അധികൃതർ. മുംബൈയിലെ സെയ്​ഫി ആശുപത്രിയിലാണ്​ ഭാരം കുറക്കുന്നതിനായുള്ള ഇമാ​​െൻറ ചികിൽസ നടക്കുന്നത്​. 358 കിലോ ഗ്രാമാണ്​ ഇമാ​​െൻറ ഇപ്പോഴത്തെ ഭാരമെന്ന്​ ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ്​ ഇമാൻ ചികിൽസക്കായി മുംബൈയിലെത്തിയത്​.

കുറഞ്ഞ കലോറിയിലുള്ള  ദ്രവരൂപത്തിലുള്ള ഭക്ഷണമാണ്​ ഇ​േ​പ്പാൾ ഇമാന്​ നൽകുന്നതെന്ന്​ ആശുപത്രി അറിയിച്ചു. ഭക്ഷണം വായിലൂടെ നൽകുന്നതിൽ ബുദ്ധിമുട്ടുകളുള്ളതിനാൽ ട്യൂബിലൂടെയാണ്​ ഇമാന്​ ഭക്ഷണം നൽകുന്നത്​. ചികിൽസക്കായി ആശുപത്രിയിലെത്തു​​േമ്പാൾ 500 കിലോയായിരുന്നു ഇമാ​​െൻറ ആകെ ശരീര ഭാരം. 

Tags:    
News Summary - World's Heaviest Woman Drops 140 Kg Since Arrival In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.