'അന്ന്​ ഒരു ക്ലർക്കിനെപോലെ സമ്മർദ്ദത്തിലായിരുന്നു ഞാൻ' ; കോൺഗ്രസിനൊപ്പം ഭരണം പങ്കിട്ടതിനെ കുറിച്ച് കുമാരസ്വാമി​

ബംഗർകോട്ട്​(കർണാടക): കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ജനതാദൾ സെക്യുലർ(ജെ.ഡി-എസ്​) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്​.ഡി. കുമാരസ്വാമി. കർണാടകയിൽ കോൺഗ്രസുമായി ചേർന്നുണ്ടായ 14 മാസത്തെ ഭരണകാലത്ത്​ താൻ ഒരു ക്ലർക്കിനെ പോലെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന്​ കുമാരസ്വാമി പറഞ്ഞു.

താൻ സഖ്യസർക്കാറി​െൻറ മുഖ്യമ​ന്ത്രിയായിരുന്ന കാലത്ത്​ തനിക്ക്​ സ്വന്തം ഇഷ്​ടപ്രകാരം ഭരണം നടത്താൻ സാധിച്ചിരുന്നില്ല. സിദ്ധരാമയ്യയുടേയും മറ്റ്​ കോൺഗ്രസ്​ നേതാക്കളുടേയും സമ്മർദ്ദത്തിലകപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഗൽകോട്ടിൽ നടന്ന ജെ.ഡി-എസ്​ ഏകദിന കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.ഡി-എസുമായി ചേർന്ന്​ സഖ്യസർക്കാർ രൂപീകരിച്ചത്​ കോൺഗ്രസിന്​ നഷ്​ടമാണുണ്ടാക്കിയതെന്നും അതിനാലാണ്​ പാർട്ടിക്ക്​ കർണാടകയിൽ 14 എം.എൽ.എമാരെ നഷ്​ടപ്പെട്ടതെന്നും ജനുവരി ഒമ്പതിന്​ കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.