ന്യൂഡൽഹി: ഖാലസ്താൻ വിഷയത്തിൽ പ്രതികരിച്ച് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് ഋഷി സുനക് പറഞ്ഞു. ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ അദ്ദേഹം വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് പ്രതികരണം നടത്തിയത്.
ഖാലിസ്താന്റെ പേരിലുള്ള തീവ്രവാദമോ അക്രമമോ യു.കെയിൽ അനുവദിക്കില്ല. ഖാലിസ്താൻ പ്രശ്നം നേരിടാൻ യു.കെ സർക്കാർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഖാലിസ്താൻ അനുകൂല മുന്നേറ്റം ശരിയാണെന്ന് താൻ കരുതുന്നില്ല. നേരത്തെ യു.കെയുടെ സുരക്ഷാ മന്ത്രി ഇന്ത്യൻ അധികൃതരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ ഉൾപ്പടെ പങ്കുവെച്ച് ഖാലിസ്താൻ തീവ്രവാദത്തെ നേരിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.കെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ജി20 ഉച്ചകോടിക്കായാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.