ഭാരത് മാതക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കും -ബി.ജെ.പി നേതാവ് വിജയവർഗീയ

ന്യൂഡൽഹി: ഭാരത് മാതക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‍വർഗീയ. മധ്യപ്രദേശിലെ രത്ലമിലെ ബാൻഗ്രോത്തിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.

ഞങ്ങൾ ആരുടെയും എതിരാളികളല്ല. ഭാരത് മാതാ കീ ജയ് വിളിക്കുന്നവർ നമ്മുടെ സഹോദരങ്ങളാണ്. അവർക്കുവേണ്ടി ജീവൻ തന്നെ നമുക്ക് കൊടുക്കാം. പക്ഷേ, ഭാരത് മാതക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കുന്നതിൽനിന്ന് നമ്മൾ പിന്നോട്ട് പോകില്ല -വിജയ്‍വർഗീയ പറഞ്ഞു.

ശ്രീരാമൻ ഒരു മിത്താണെന്ന് വാദിക്കുന്നവരെല്ലാം തങ്ങളുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടാൻ ജനുവരിയിൽ അയോധ്യയിൽ പോകണമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. രാമക്ഷേത്രം എപ്പോൾ വരുമെന്ന് ചോദിച്ച് പരിഹസിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ള മറുപടിയാണിതെന്നും വിജയ്‍വർഗീയ പറഞ്ഞു. കശ്മീരിൽ സമാധാനം കൊണ്ടുവന്നെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു വിജയ്‍വർഗീയ.

Tags:    
News Summary - won’t hesitate to take lives of those who speak against Bharat Mata says Vijayvargiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.