പുഴുവരിച്ച അരികൊണ്ട്​ ആരതിയുഴിഞ്ഞ്​​ വോട്ട്​ ചോദിക്കാ​നെത്തിയ എം.എൽ.എക്കെതിരെ സ്​ത്രീകളുടെ പ്രതിഷേധം

ചെന്നൈ: തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥികൾ തങ്ങളുടെ മണ്ഡലം കേന്ദ്രീകരിച്ച്​ പ്രചാരണം ​ശക്തമാക്കുന്നതിനിടെ പ്രതിഷേധം പതിവാണ്​. സിറ്റിങ്​ എം.എൽ.എമാർക്കാണ്​ പലപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ കൂടുതലായി നേരിടേണ്ടിവരിക. തമിഴ്​നാട്ടിൽ എ.ഐ.എ.ഡി.എം.കെ ​എം.എൽ.എ മാണിക്യത്തി​െന വോട്ടർമാർ സ്വീകരിച്ച രീതിയാണ്​ ഇപ്പോൾ പ്രധാന ചർച്ച. മധുര ജില്ലയിലെ ഷോലവന്ദൻ മണ്ഡലത്തിലാണ്​ സംഭവം.

മണ്ഡലത്തിലെ സേവക്കാട്​ ഗ്രാമത്തിൽ എം.എൽ.എ എത്തിയതോടെ നിരവധി സ്​ത്രീകൾ വരിവരിയായി അണിനിരക്കുകയായിരുന്നു.​ കൈയിൽ ഒരു പാത്രത്തിൽ അരിയുമായാണ്​ സ്വീകരണം. സ്​ത്രീകൾ എം.എൽ.എയെ ആരതി ഉഴിയാൻ തുടങ്ങിയതോടെയാണ്​ പാത്രത്തിലെ അരി ശ്രദ്ധയിൽപ്പെടുന്നത്​. സാധാരണ നിറമോ ഗുണമോ ഇല്ലാത്ത കറുപ്പും മഞ്ഞയും കലർന്ന പുഴുവരിച്ച അരിയാണ്​ സ്​ത്രീകളുടെ പാത്രത്തിൽ. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത അരിയാണ്​ സ്​ത്രീകൾ ആരതി ഉഴിയാൻ ഉപയോഗിച്ചത്​. എം.എൽ.എയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായായിരുന്നു ഇത്​​. സ്​ത്രീകൾ എം.എൽ.എക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു.

'ഇത്​ ഞങ്ങൾക്ക്​ എങ്ങനെ കഴിക്കാൻ സാധിക്കും​? ഞങ്ങൾ മനുഷ്യൻമാരല്ലേ? ഞങ്ങൾ വിശ്വസ്​തരായ എ.ഐ.എ.ഡി.എം.കെ വോട്ടർമാരാണ്​. പക്ഷേ രണ്ടിലക്ക്​ വോട്ട്​ ചെയ്​തതുകൊണ്ട്​ ഞങ്ങൾക്ക്​ എന്താണ്​ നേട്ടം. എന്തെങ്കിലും ഞങ്ങൾക്ക്​ തിരിച്ചുനൽകുന്നു​േണ്ടാ​?' -ഒരു സ്​ത്രീ എം.എൽ.എയോട്​ ചോദിക്കുന്നതും വിഡിയോയിൽ കാണാം.

എന്നാൽ എം.എൽ.എ സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധവും ഉടലെടുത്തു. പിന്നീട്​ ബന്ധപ്പെട്ട ഉ​േദ്യാഗസ്​ഥരെ ഗ്രാമത്തിലേക്ക്​ വിളിച്ചുവരുത്തി പ്രശ്​നം പരി​ഹരിക്കാമെന്ന്​ എം.എൽ.എ ഉറപ്പുനൽകി​യതോടെയാണ്​ പ്രചാരണം തുടരാൻ അനുവാദം നൽകിയത്​. ഏപ്രിൽ ആറിന്​ ഒറ്റഘട്ടമായാണ്​​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​. മേയ്​ രണ്ടിന്​ ഫലം പുറത്തുവിടും.

Tags:    
News Summary - Womens welcome AIADMK MLA with poor-quality ration rice in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.