വനിതാ സംവരണ ബിൽ പാസ്സാക്കണമെന്ന് മോദിയോട് സോണിയ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർലമെന്‍റിൽ ഭൂരിപക്ഷമുള്ളതിനാൽ പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് സോണിയാഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ വനിതാ സംവരണ ബിൽ പാസ്സാക്കുമെന്ന്  ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് പന്ത് മോദിയുടെ കോർട്ടിലേക്ക് തട്ടിക്കൊടുത്തുകൊണ്ടുള്ള സോണിയ ഗാന്ധിയുടെ കത്ത്.

നിയമനിർമാണത്തിനായി മോദി സർക്കാറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സോണിയ കത്തിലൂടെ അറിയിച്ചു.

നിയമസഭയിലേയും പാർലമെന്‍റിലേയും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ 2010ൽ യു.പി.എ സർക്കാറിന് കഴിഞ്ഞിരുന്നു.  ഇത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായും കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.

രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ കഴിഞ്ഞെങ്കിലും സഖ്യ കക്ഷികളിൽ ചിലരുടെ എതിർപ്പ് മൂലം ലോകസഭയിൽ ബിൽ പാസ്സാക്കിയെടുക്കാൻ മൻമോഹൻ സിങ് സർക്കാറിന് കഴിഞ്ഞിരുന്നില്ല. സമാജ് വാദി പാർട്ടി, രാഷ്ട്രീയ ജനത ദൾ, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളിൽ നിന്ന് മാത്രമല്ല, ചില കോൺഗ്രസ് അംഗങ്ങളിൽ നിന്നും സർക്കാർ എതിർപ്പ് നേരിട്ടിരുന്നു.
 
ബില്ല് പാസ്സാക്കി രാജ്യസഭയിലെ നടപടിപടിക്രമങ്ങൾ പൂർത്തിയായെങ്കിലും പാർലമെന്‍റിൽ ഇതുവരെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ബി.ജെ.പി സർക്കാർ ബിൽ പാർലമെന്‍റിൽ അവതിരിക്കാനൊരുങ്ങുന്നത്.

വനിതാ സംവരണ ബില്ലിനെ ജി.എസ്.ടിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും  പ്രധാനപ്പെട്ട് നിയമങ്ങളിലൊന്നാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് പാസ്സാക്കുന്നതിനാവശ്യമായ അണിയറ നീക്കങ്ങൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

Tags:    
News Summary - On Women Reservation Bill, Sonia Gandhi Throws Ball In PM Narendra Modi's Court-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.