മുംബൈ: കൂറ്റൻ മതിലുകൾ. അതിന് തൊങ്ങലുപോലെ കമ്പിവേലികൾ. പുറംലോകവുമായി ബന്ധം വളരെ കുറവ്. ഉള്ളിൽ ഇരുമ്പഴികൾ. മനസ്സിലുറച്ച ജയിലിെൻറ ചിത്രത്തിന് കാലമേറെയായിട്ടും വലിയ മാറ്റമൊന്നും ഇല്ലെങ്കിലും തടവുകാർക്ക് സന്തോഷമേകുന്ന ചില നല്ല വാർത്തകൾ വരുന്നുണ്ട്. മഹാരാഷ്്ട്രയിൽനിന്നാണത്. തടവുകാർക്ക് വീട്ടുകാരുമായി വിഡിയോ കാൾ ചെയ്യാൻ അനുമതി നൽകിയതാണത്.
വനിത തടവുകാർക്കും തുറന്ന ജയിലിൽ പാർപ്പിച്ചവർക്കുമാണ് ഇൗ ആനുകൂല്യം. കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ വിഡിയോ കാൾ ചെയ്യാം. രാജ്യത്തെ ജയിലുകളിൽ ആദ്യമായാണ് ഇൗ സംവിധാനം. അതിനുള്ള സൗകര്യം മഹാരാഷ്ട്രയിലെ ജയിലുകളിൽ ഒരുങ്ങിക്കഴിഞ്ഞു. ആെളാന്നിന് അഞ്ചുമിനിറ്റ് എന്ന കണക്കിൽ വിഡിയോ കാൾ ചെയ്യാം. അഞ്ച് രൂപ ഇൗടാക്കുെമന്ന് മാത്രം. മൊബൈൽ ഫോണിന് കടുത്ത നിരോധനമുള്ള ജയിലിൽ വിഡിയോ കാൾ സൗകര്യമൊരുങ്ങുന്നത് വിപ്ലവകരമായ തീരുമാനമായാണ് അധികൃതർ കണക്കാക്കുന്നത്.
പുണെയിലെ യർവാദ സെൻട്രൽ ജയിലിൽ തുടക്കമിട്ട പദ്ധതി പിന്നീട് സംസ്ഥാനത്തെ വനിത ജയിലുകളിലേക്കും തുറന്ന ജയിലുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വിഡിയോ കാൾ കേന്ദ്രത്തിൽ ഒരു പൊലീസ് കോൺസ്റ്റബിളിെൻറ സാന്നിധ്യം മുഴുവൻസമയവുമുണ്ടാകും. ഹൈടെക് മുറിയിലാണ് സൗകര്യമൊരുക്കുക. മൈക്ക് അടക്കം നൽകും. തുറന്ന ജയിലുകളിലെ വിചാരണത്തടവുകാർക്കും ഇതിെൻറ പ്രയോജനം കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.