ബംഗാളിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം
മാൾഡ (പശ്ചിമ ബംഗാൾ): ഹൈദരാബാദിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിടുംമുേമ്പ സമാന സംഭവങ്ങൾ. പശ്ചിമ ബംഗാളിലെ മാൾഡയിൽ കഴിഞ്ഞ ദിവസം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാൻ പ്രയാസമാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രശാന്ത് ദേബ്നാഥ് പറഞ്ഞു.
പ്രായം 20കളുടെ തുടക്കത്തിലാവാമെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗത്തിനിരയാക്കി ശ്വാസം മുട്ടിച്ചുകൊന്നതിനുശേഷം കത്തിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിനു പുറമെ ബിഹാറിലെ ബക്സറിലും യു.പിയിലെ സാംബാളിലും കഴിഞ്ഞ ദിവസങ്ങളിൽ സമാന സ്വഭാവമുള്ള അതിക്രമങ്ങൾ നടന്നിരുന്നു.
അതിനിടെ, രാജസ്ഥാനിലെ ജയ്പുരിൽ ഹോട്ടൽ ജീവനക്കാരൻ 19കാരിയെ ബലാത്സംഗത്തിനിരയാക്കി. ഇവിടെ പരിശീലനത്തിനെത്തിയ മുംബൈയിൽനിന്നുള്ള പെൺകുട്ടിക്കുനേരെയാണ് അതിക്രമം. ആക്ഷ്യ എന്നയാൾ ഹോട്ടലിനു സമീപത്തുവെച്ച് തന്നെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു.
സുഹൃത്തുക്കൾ ചേർന്ന് ഹോട്ടലിലെ ക്ലബിൽ പാർട്ടി നടത്തിയിരുന്നതായും ആ സമയത്ത് ഇവിടെ ഉണ്ടായിരുന്ന ഇയാൾ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ഹോട്ടലിനു സമീപത്തുള്ള സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുന്നതായും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.