ഡൽഹിയിൽ സ്വിസ് വനിതയെ കൊന്ന് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; പ്രതിയിൽ നിന്ന് രണ്ടുകോടി രൂപ പിടിച്ചെടുത്തു

ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ സ്വിറ്റ്സർലൻഡ് സ്വദേശിയായ വനിത​യെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി. സൂറിച്ചിൽനിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു. ലീന ബെർഗർ ആണ് കൊല്ലപ്പെട്ടത്. മാലിന്യം വലിച്ചെറിയുന്ന പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഗുർപ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടുകോടി രൂപയും ഗുർപ്രീതിൽനിന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സർക്കാർ സ്‌കൂളിന്റെ മതിലിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിയെ ​കൊലപ്പെടുത്തിയശേഷം കാറിൽ മൃതദേഹം തിലക്നഗറിൽ കൊണ്ടിടുകയായിരുന്നു പ്രതി. കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ഇയാൾ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത്. ഇയാളിൽ നിന്ന് രണ്ടുകോടിയോളം രൂപയും പൊലീസ് പിടിച്ചെടുത്തു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സ്വിറ്റ്സർലൻഡിൽ വെച്ചാണ് യുവതിയും ഗുർപ്രീതും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ബെർഗറിനെ കാണാൻ ഗുർപ്രീത് ഇടക്കിടെ സ്വിറ്റ്സർലൻഡിൽ പോകാറുണ്ടായിരുന്നു. ബെർഗറിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഗുർപ്രീതിന് സംശയമുണ്ടായി.

ഇതാകാം കൊലപാതകത്തിന് പിന്നിലെന്നും അതിനു വേണ്ടിയാണ് യുവതിയോടെ ഇന്ത്യയിലെത്താൻ ആവശ്യപ്പെട്ടതെന്നും പൊലീസ് കരുതുന്നു. ഒക്ടോബർ 11നാണ് ബെർഗർ ഇന്ത്യയിലെത്തിയത്. പിന്നീട് ഇവരെ ഗുർപ്രീത് താമസിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൈയും കാലും ബന്ധിക്കുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കാറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസിന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്താൻ സാധിച്ചത്.

Tags:    
News Summary - Woman's body found near Tilak Nagar MCD school was of Swiss national

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.