Posted On
date_range Updated On
date_range ഡൽഹിയിൽ വഴിയോര കച്ചവടക്കാരിക്കും കുട്ടിക്കും ആസിഡ് ആക്രമണത്തിൽ പരിക്ക്
ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗറിൽ വ്യാഴാഴ്ച അജ്ഞാതൻ ആസിഡ് എറിഞ്ഞതിനെ തുടർന്ന് 33 കാരിയായ സ്ത്രീക്കും നാല് വയസുള്ള മകനും പരിക്കേറ്റു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ വിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാർക്കിന് സമീപത്തുനിന്നും രാവിലെ എട്ട് മണിയോടെ ഒരാൾ നടന്നുവന്ന് യുവതിക്കും കുട്ടിക്കും നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയും കുട്ടിയും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽനിന്ന് മടങ്ങിവന്നതിന് ശേഷമാണ് ഇവർ പൊലീസ് പരാതിപ്പെട്ടത്. ശത്രുതയാകാം ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.