ആറിടങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ച് കമീഷൻ

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ (സ്പെഷൽ സമ്മറി റിവിഷൻ-എസ്.എസ്.ആർ) പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. അരുണാചൽ പ്രദേശ്, ചണ്ഡിഗഢ്, ദാദ്ര – നാഗർ ഹവേലി, ദാമൻ -ഡ്യൂ, മിസോറം, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലാണ് എസ്.എസ്.ആർ പ്രഖ്യാപിച്ചത്.

ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ എന്നീ മാസങ്ങളുടെ ഒന്നാം തീയതി യോഗ്യത കൈവന്ന കന്നി വോട്ടർമാരെയാണ് പട്ടികയിൽ ചേർക്കുക. കരട് പട്ടിക നവംബർ 30നും അന്തിമ പട്ടിക 2027 ജനുവരി 21നും പ്രസിദ്ധീകരിക്കും.

പുതിയ വോട്ടർമാരെ ചേർക്കൽ (ഫോം-ആറ്), സ്ഥലം മാറിയവരുടെയും മരിച്ചവരുടെയും പേര് നീക്കം ചെയ്യൽ (ഫോം-ഏഴ്), നിലവിലെ വിവരങ്ങൾ തിരുത്തൽ, മേൽവിലാസം മാറ്റൽ, ബൂത്ത് മാറ്റം (ഫോം-എട്ട്) എന്നിവയാണ് എസ്.എസ്.ആറിൽ നടക്കുക. ഇതിനൊപ്പം, ബൂത്ത് പുനഃക്രമീകരണവും നടക്കും.

കേരളത്തിൽ ഒക്ടോബർ 15 മുതൽ എസ്.എസ്.ആർ നടപടികൾ തുടങ്ങിയിരുന്നു. നിലവിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ചേർക്കുകയാണ് ലക്ഷ്യം. ഇതിനായി വില്ലേജ് തലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ, പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും. എസ്.എസ്.ആറിന്റെ ഭാഗമായി 2026 ഡിസംബർ 12 വരെ അപേക്ഷകൾ സമർപ്പിക്കാം. എസ്.എസ്.ആർ എന്നത് എസ്.ഐ.ആറിന്റെ ഭാഗമല്ലെന്നും അത് എല്ലാ വർഷവും നടക്കുന്ന പ്രക്രിയയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. 

Tags:    
News Summary - Commission announces voter list revision in six places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.