ആന്ധ്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഒഡിഷക്കാരും!

കൊരാപുട്ട് (ഒഡിഷ): ആന്ധ്രപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് അയൽസംസ്ഥാനമായ ഒഡിഷക്കാരും. ഒഡിഷയിലെ കൊരാപുട്ട് ജില്ലയിലെ കോട്ടിയ മേഖലയിൽനിന്നുള്ള 30ലേറെ പേരാണ് ആന്ധ്രപ്രദേശിലെ സാരികി ഗ്രാമത്തിലെ ബൂത്തിലെത്തി വോട്ട് ചെയ്തത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ ഈ ഗ്രാമങ്ങളിലെ താമസക്കാർക്ക് രണ്ടിടത്തും വോട്ടവകാശവും ഇരട്ട തിരിച്ചറിയൽ കാർഡുമുണ്ട്.

അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്തെ ചില ഗ്രാമങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ ആന്ധ്രപ്രദേശ് സർക്കാർ നടപടി ആരംഭിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ രൂക്ഷമായിരുന്നു. അന്തർസംസ്ഥാന അതിർത്തിയിലെ നെരഡിവൽസ ഗ്രാമത്തിൽ ആന്ധ്രപ്രദേശ് ഭരണകൂടം സ്ഥാപിച്ച പോളിങ് ബൂത്ത് ഒഡിഷ പൊലീസ് അടച്ചുപൂട്ടുകയും ചെയ്തു. തുടർന്ന് പോളിങ് ബൂത്ത് സാരികി ഗ്രാമത്തിലേക്ക് മാറ്റുകയായിരുന്നു.

ഒഡിഷയുടെയും ആന്ധ്രപ്രദേശിന്റെയും അതിർത്തിയിലുള്ള കോട്ടിയ ഗ്രാമപഞ്ചായത്തിലെ 28 ഗ്രാമങ്ങളിൽ 21 എണ്ണത്തിനുമേൽ ഇരുസംസ്ഥാനങ്ങളും അവകാശവാദം ഉന്നയിക്കുന്നതാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിന് കാരണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Odisha natives voted in Andhra local polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.